Activate your premium subscription today
Tuesday, Apr 22, 2025
ചെന്നൈ ∙ ഹൃദ്രോഗ വിദഗ്ധൻ ഡോ.കെ.എം.ചെറിയാനു വിട ചൊല്ലി പ്രിയപ്പെട്ടവർ. രാവിലെ 10നു ടെയ്ലേഴ്സ് റോഡിലെ വസതിയിൽ എത്തിച്ച മൃതദേഹം 11നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിയോടെ കിൽപ്പോക്ക് സെമിത്തേരിയിൽ എത്തിച്ചാണു സംസ്കരിച്ചത്. അദ്ദേഹം ചികിത്സയിലൂടെ പുതുജീവിതം പകർന്നവർ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു.
ചെന്നൈ ∙ അന്തരിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ.കെ.എം. ചെറിയാന് അദ്ദേഹം ചികിത്സയിലൂടെ പുതുജീവിതം പകർന്നവർ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. ഡോക്ടർ പടുത്തുയർത്തിയ മുഗപ്പെയർ ഫ്രൊണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിലായിരുന്നു പൊതുദർശനം. സ്ഥിരമായി ധരിച്ചിരുന്ന ഔദ്യോഗിക വേഷം, സ്റ്റെതസ്കോപ് എന്നിവ സമീപത്തു വച്ചിരുന്നു. ഗവർണർമാരായ ആർ.എൻ.രവി, പി.എസ്.ശ്രീധരൻ പിള്ള, ഗായിക സുജാത, ഭർത്താവ് ഡോ. മോഹൻ, വിവിധ ആശുപത്രികളിൽ ഒപ്പം ജോലി ചെയ്ത ഡോക്ടർമാർ, സിനിമ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇന്നു രാവിലെ 10നു ടെയ്ലേഴ്സ് റോഡിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം 11നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിയോടെ കിൽപ്പോക്ക് സെമിത്തേരിയിൽ സംസ്കരിക്കും.
ചെങ്ങന്നൂർ ∙ ചെങ്ങന്നൂരുകാർ എന്നും അഭിമാനത്തോടെ ഓർക്കുന്ന പേരാണു ഡോ.കെ.എം.ചെറിയാൻ. കോട്ടൂരേത്ത് മാമ്മൻ ചെറിയാന്റെയും മറിയാമ്മ മാമ്മന്റെയും മകനായി ജനിച്ച കെ.എം. ചെറിയാൻ ലോകപ്രശസ്തനായപ്പോഴും നാടുമായുള്ള ബന്ധം മറന്നില്ല.
ചെങ്ങന്നൂർ∙ അത്യാധുനിക സംവിധാനത്തോടെ കരൾ ചികിത്സ വിഭാഗം ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ചു. കരൾരോഗ ചികിത്സയിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലും പ്രത്യേക പരിശീലനം നേടിയ ഡോ. ഹരികുമാർ ആർ. നായരുടെയും ഡോ. ഷിജു ജോണിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം
കോട്ടയം ∙ ഗ്രാമീണ മേഖലയിൽ മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലക്ഷ്യമിട്ട് ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിൽ നിർമാണം പൂർത്തിയായ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശഭരണ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.