Activate your premium subscription today
രാജകുമാരി∙ പഞ്ചായത്തിലെ കുരുവിളാസിറ്റിയിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ. ഹൈറേഞ്ച് മേഖലയിലെ തന്നെ ആദ്യ ഗവ.ആശുപത്രിയാണിത്. 1977ലാണ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. ദിവസവും ഇരുനൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ചിന്നക്കനാൽ,
കടമ്പനാട് ∙ ജീവനക്കാരും ഡോക്ടർമാരും ഡ്യൂട്ടിക്കില്ലാത്തതിന്റെ പേരിൽ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി അവധി നൽകിയത് വിവാദമായി. ഇന്നലെ രാവിലെ രോഗികൾ എത്തിയപ്പോഴാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വാതിലുകൾ പൂട്ടിയ നിലയിൽ കണ്ടത്. ഡോക്ടറില്ലാത്തതിനാൽ ആരോഗ്യ കേന്ദ്രത്തിന് അവധി നൽകിയതായി
പുന്നയൂർക്കുളം ∙ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി ടിക്കറ്റ് ചാർജ് വർധിച്ചിപ്പിച്ചതിനു പുറമേ വയോധികർക്കും കുട്ടികൾക്കും ഒപി ടിക്കറ്റ് ചാർജ് ഈടാക്കുന്നതായി പരാതി. 70 വയസ്സ് കഴിഞ്ഞവരിൽ നിന്നും 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഒപി ടിക്കറ്റിനു പണം ഈടാക്കരുതെന്ന സർക്കാർ നിർദേശം അവഗണിച്ചാണ് 10
ചക്കിട്ടപാറ ∙ പഞ്ചായത്തിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളുടെ ചികിത്സയെ ബാധിക്കുന്ന പരാതിക്കു പരിഹാരമായി. 2 മാസം മുൻപ് ആരോഗ്യ വകുപ്പ് നിയമിച്ച ഡോക്ടർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു അപ്പീൽ നൽകിയതിനെ തുടർന്നാണ് ചാർജ് ഏറ്റെടുക്കാതിരുന്നത്. പെരുവണ്ണാമൂഴി ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ജൂലൈ അവസാന വാരം സ്ഥലംമാറ്റം ലഭിച്ചു പോയതോടെയാണ് ചികിത്സ മുടങ്ങിയത്. ഡോക്ടർമാരുടെ കുറവ് ചികിത്സ മുടങ്ങാൻ കാരണമാകുന്നതായി സെപ്റ്റംബർ 29ന്
ചീരഞ്ചിറ ∙ അത്യാധുനിക സംവിധാനങ്ങളോടെ വാഴപ്പള്ളി പഞ്ചായത്തിൽ കുടുംബാരോഗ്യകേന്ദ്രം തയാർ. പ്രാഥമികാരോഗ്യ കേന്ദ്രത്തെ നാഷനൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന പ്രഖ്യാപനവും പുതിയ ഒപി മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്നു രാവിലെ 10നു മന്ത്രി വീണാ ജോർജ് നിർവഹിക്കും. ജോബ്
കുറുപ്പംപടി ∙ വേങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം ഇനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 3 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി
കോയിപ്രം ∙ മേൽക്കൂര തകർന്ന് അപകടഭീഷണിയായ കെട്ടിടം പൊളിച്ചു നീക്കാതെ അധികൃതർ. നെല്ലിയ്ക്കലിലെ കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾ എത്തുന്നത് അപകടഭീതിയിൽ. പതിറ്റാണ്ടുകൾ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ ആൾക്കാരിൽ ഭീതി ജനിപ്പിക്കുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം ഉപയോഗശൂന്യമായതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. രണ്ടരവർഷം വർഷം മുൻപ് പൊളിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നിരുന്നതായി നാട്ടുകാർ പറയുന്നു.
മനാമ ∙ ബഹ്റൈനിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ലഘുഭക്ഷണ ശാലകൾ തുറക്കാൻ ഒരുങ്ങുന്നു.
തൃശൂർ∙ വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ സീനിയർ ക്ലാർക്ക് വെങ്ങിണിശ്ശേരി പാറളം കളപ്പുരയ്ക്കൽ അനൂപിനെ (36) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡു ചെയ്തു. 20 ന് രാത്രി 7.30 നാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിക്കു നേരേ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം നടന്നത്. ഓഫിസിലെ ഫയലുകളും കുറച്ച് മരുന്നുകളും കത്തി നശിച്ചു.
ഇരിങ്ങാലക്കുട ∙ വീട്ടിൽ കൊതുകിന്റെ കൂത്താടികൾ ഉണ്ടോ? സൂക്ഷിക്കുക, കോടതി നിങ്ങൾക്കെതിരെ കേസ് എടുത്തേക്കും. പിഴയും ചുമത്തും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഫയൽ ചെയ്ത കേസിൽ മുരിയാട് പുല്ലൂർ സ്വദേശിക്ക് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2000 രൂപ പിഴ വിധിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ നിയമപ്രകാരമുള്ള ശിക്ഷയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Results 1-10 of 35