തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന അവസ്ഥയാണ് കഷണ്ടി. പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. സ്‌ട്രെസ് ആണ് മുടികൊഴിച്ചിലിന് ഒരു കാരണം. ദേഷ്യം, വിഷമം, ഉത്കണ്ഠ ഇതെല്ലാം കഷണ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യമായും കഷണ്ടി വരാം. ജനിതകം, ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം.