ഇന്ത്യയിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ഡോക്ടർമാർ
Mail This Article
ഇന്ത്യയിൽ പല സ്ഥലങ്ങളിലും യാതൊരുവിധ പരിശീലനവും ലഭിക്കാത്തവർ ഹെയര്‍ ട്രാൻസ്പ്ലാന്റ് ചെയ്യുന്നുണ്ട്. വൈദഗ്ധ്യം ഇല്ലാത്തതെ, അശാസ്ത്രീയമായ മാർഗങ്ങളിൽ നടക്കുന്ന ഹെയർട്രാൻസ്പ്ലാന്റ് ശരിയായ ഫലം ലഭ്യമാകാതിരിക്കാനും പാർശ്വഫലങ്ങൾക്കും കാരണമായേക്കാം.
ഒരു ഹെയർ ട്രാൻസ്പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് അതു ചെയ്യുന്ന വ്യക്തിക്കാണ്. ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന വ്യക്തി ഡോക്ടറാണോ അതോ ടെക്നീഷ്യനാണോ എന്നത് നിർബന്ധമായി മനസ്സിലാക്കണം. ഡോക്ടറാണെങ്കിൽ അയാളുടെ യോഗ്യതകൾ എന്തെല്ലാമാണെന്നും വ്യക്തമായി അറിയണം.
ഡിഎച്ച്ഐയിൽ എംസിഐ റജിസ്ട്രേഡ് ഡെർമറ്റോളജിസ്റ്റ് സർജൻ ആയിരിക്കും തുടക്കം മുതൽ അവസാനം വരെ ഹെയർ ട്രാൻസ്പ്ലാന്റിന് നേതൃത്വം വഹിക്കുക. ഇവർക്ക് ഉയർന്ന യോഗ്യതയും മികച്ച പരിശീലനവും ഉറപ്പാക്കുന്നതിനാൽ ചികിത്സയുടെ ഗുണമേന്മയിലും ഉന്നത നിലവാരം പുലർത്തുന്നു.
പ്രാധാന്യം നൽകേണ്ട മറ്റൊരു കാര്യം സുരക്ഷയാണ്. അതിനായി ഹെയർട്രാൻസ്പ്ലാന്റ് ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡിഎച്ച്ഐ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ട്. അത് ഉപഭോക്താവിന് കാണാനും മനസ്സിലാക്കാനും സാധിക്കും. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് ഹെയർട്രാൻസ്പ്ലാന്റിന് ഉപയോഗിക്കുന്നത്. അവ ഉപയോഗശേഷം തെളിവുകളോടു കൂടി തന്നെ നശിപ്പിച്ച് പിന്നീട് മറ്റൊരാളിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു.
ചികിത്സയ്ക്കായി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോൾ അതിനു മുൻപ് അവിടെ നിന്ന് ചികിത്സ നേടിയവരുടെ അഭിപ്രായങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. അതിലൂടെ ലഭിക്കുന്ന ഫലം എങ്ങനെയെന്ന് മനസ്സിലാക്കാനാകും. മറ്റൊരു കാര്യം ഹെയർട്രാൻസ്പ്ലാന്റിന്റെ ചെലവാണ്. ചെലവിലെ ഏറ്റക്കുറച്ചിലുകൾ പരിശോധിച്ച് എന്താണ് അതിനു പിന്നിലെ കാര്യമെന്ന് വ്യക്തമായി മനസ്സിലാക്കണം. കാരണം ചെലവ് കുറയുമ്പോൾ ചികിത്സയുടെ ഗുണമേന്മ, ഫലം, സുരക്ഷ, പരിചരണം എന്നിവയിൽ വിട്ടുവീഴ്ചകൾ വേണ്ടിവരും. ഏതൊരു ശസ്ത്രക്രിയയും നടക്കുന്നത് നമ്മുടെ ശരീരത്തിലാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കണ്‍സൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.