ADVERTISEMENT

മുടി കൊഴിച്ചില്‍ കാരണം സ്ത്രീകളും പുരുഷന്മാരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വിവിധ കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാം. എന്തു കാരണം കൊണ്ടാണ് മുടി കൊഴിച്ചിൽ സംഭവിക്കുന്നതെന്നു മനസ്സിലാക്കിയാലേ പരിഹാരവും കണ്ടെത്താനാകൂ.

പാരമ്പര്യമായിട്ടുള്ളത് അഥവാ ജനിതക കാരണങ്ങളാൽ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ സ്ത്രീകളിലും പുരുഷന്മാരും സംഭവിക്കാം. നെറ്റി കയറുക, ഉച്ചി വലുതാകുക എന്നീ അവസ്ഥകളാണ് പുരുഷന്മാരിൽ കണ്ടു വരുന്നത്. സ്ത്രീകളിൽ മുടിയുടെ ഉള്ള് കുറയുകയും തലയോട്ടി പുറത്തു കാണുകയുമാണ് ചെയ്യുക.

ആഹാരത്തിലെ പോഷകങ്ങളുടെ കുറവു മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലാണ് മറ്റൊന്ന്. അയണിന്റെ കുറവു മൂലമുള്ള മുടി കൊഴിച്ചിലാണ് ഇതിൽ പ്രധാനം. കൂടാതെ വിറ്റമിൻ ബി12, ബയോട്ടിൻ, വിറ്റമിൻ ബി3 ഇവയുടെ കുറവു മൂലവും മുടി കൊഴിച്ചിൽ ഉണ്ടാകാം. 

ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളും മുടി കൊഴിച്ചിലിന് കാരണമാണ്. ഒവേറിയന്‍ ആൻഡ് യൂട്രിൻ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. സമ്മർദം കൂടുമ്പോൾ സ്ട്രെസ് റിലീസിങ് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടും. ഇതും മുടി കൊഴിച്ചിലിന് കാരണമാകുന്നു.

ജീവിതരീതികളിലെ മാറ്റങ്ങളും മുടി കൊഴിച്ചിൽ കൂടാനുളള കാരണങ്ങളാണ്. പ്രണയം തകരുക, ബന്ധുവിന്റെ മരണം, പരീക്ഷകൾ എന്നിവയെല്ലാം ഉണ്ടാക്കുന്ന മാനസിക സമ്മർദങ്ങൾ മുടികൊഴിച്ചിലേക്ക് നയിക്കുന്നു. ഇങ്ങനെ നിരവധി കാരണങ്ങൾ മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ഇതെന്തെന്നു മനസ്സിലാക്കി വേണം ചികിത്സ ആരംഭിക്കാൻ. 

ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കണ്‍സൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com