ADVERTISEMENT

ഏതൊരു രോഗ ചികിത്സയിലുമെന്നതുപോലെ ശരിയായ സമയത്തുള്ള, കൃത്യമായ രോഗ നിർണയം തന്നെയാണ് മുടികൊഴിച്ചിലിനുള്ള ചികിത്സയിലെയും പ്രധാനപ്പെട്ട ഘടകം. പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാം. ഇതിനാലാണ് രോഗനിർണയത്തിന് അതീവ പ്രാധാന്യം കൈവരുന്നത്.

ഏകദേശം ഇരുപതുതരം അലോപേഷ്യകളുണ്ട്. ഓരോന്നിനും ഓരോ കാരണങ്ങളാവും ഉണ്ടാകുക. ഇവയെ പ്രധാനമായും സ്കാറിങ് അലോപേഷ്യ, നോൺ– സ്കാറിങ് അലോപേഷ്യ എന്നിങ്ങനെ തരം തിരിക്കാം. സ്കാറിങ് അലോപേഷ്യ ഹെയർ ഫോളിക്കിൾസിന് സ്ഥിരമായ നാശമാണ് ഉണ്ടാക്കുക. ഇതിനെ മാറ്റാനാകില്ല. അതിനാൽ ശരിയായ സമയത്ത് കണ്ടെത്തുകയും കൃത്യമായ ചികിത്സ നൽകി രോഗ വ്യാപനം തടയുകയും വേണം. പതിവിൽ കവിഞ്ഞ മുടി കൊഴിച്ചിൽ, ശിരോചര്‍മം പുറത്തു കാണുക, നാണയ വട്ടത്തിലും മറ്റും മുടി കൊഴിഞ്ഞു പോകുക, ശിരോചർമത്തിൽ പഴുപ്പോ അണുബാധയോ ഉണ്ടാകുക എന്നീ സാഹചര്യമുണ്ടായാൽ ഒരു ഡെർമറ്റോളജിസ്റ്റിനെയോ ട്രൈക്കോളജിസ്റ്റിനെയോ കണ്ട് കൃത്യമായ രോഗനിർണയം നടത്തേണ്ടതുണ്ട്.  

സാധാരണ കണ്ടുവരുന്ന പാരമ്പര്യമായ മുടി കൊഴിച്ചിൽ ഒരു ട്രൈക്കോ സ്‌കാൻ ഉപയോഗിച്ചുള്ള ശിരോചർമ പരിശോധനയിലൂടെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. മാത്രമല്ല പാരമ്പര്യമായിട്ടുണ്ടാകുന്ന മുടികൊഴിച്ചിൽ ഒരു പാറ്റേൺ പിന്തുടരുന്നുണ്ട്. അതായത് നെറ്റിയിൽ നിന്ന് മുടി കയറുക, ഉച്ചി വലുതാവുക എന്നിവ. എങ്കിലും മറ്റു ശിരോചർമ പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്താൻ ശിരോചർമ പരിശോധന നടത്തേണ്ടതുണ്ട്.

മുടികൊഴിച്ചിലിന്റെ കാരണങ്ങൾക്കനുസരിച്ച് അതിന്റെ ചികിത്സയും വ്യത്യാസപ്പെടും. പാരമ്പര്യമായിട്ടുള്ള മുടികൊഴിച്ചിലിനു കൊടുക്കുന്ന ചികിത്സയല്ല സ്വയം പ്രതിരോധശേഷി (Auto Immune Conditions) മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന്‌ നൽകേണ്ടത്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയിലും കൃത്യമായ രോഗനിർണയം നടത്തുന്നത് വിജയകരമായ ചികിത്സയ്ക്ക് അത്യാവശ്യമാണ്. 

ഈ കാരണങ്ങൾ കൊണ്ടാണ് DHI-യിൽ വളരെ പ്രത്യേകമായ ഒരു രോഗ നിർണയ സംവിധാനം പിന്തുടരുന്നത്. യുഡിഎസ്എ (UDSA – unique diagnosis system of alopecia) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനു പല ഭാഗങ്ങളുണ്ട്. ആദ്യം തന്നെ ഓരോ രോഗിയുടെയും വ്യക്തി വിവരങ്ങൾ, രോഗ വിവരങ്ങൾ, മരുന്നുകളുടെ ഉപയോഗം, ഭക്ഷണശീലം, ഉറക്കത്തിന്റെ ക്രമം എന്നിങ്ങനെ വിവിധ കാര്യങ്ങൾ പരിഗണിച്ചും വിലയിരുത്തിയും ആണ് ആവശ്യമായ നിർദേശങ്ങളും മരുന്നുകളും നൽകുന്നത്. ഇത് കൂടാതെ അലോപേഷ്യ ടെസ്റ്റ് ചെയ്യും. ട്രൈക്കോസ്‌കാൻ പോലെയുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ശിരോചർമ്മവും ഓരോമുടിയിഴകളുടെ വേരും വിശദമായി പരിശോധിക്കും. ഇതിലൂടെ ശിരോചർമത്തിൽ എന്തെങ്കിലും പഴുപ്പോ അണുബാധയോ ഉണ്ടെങ്കിൽ അതിനു വേണ്ടിയുള്ള പ്രത്യേക ചികിത്സ നൽകും. മാത്രമല്ല ചെറിയ ഹെയർ ഫോളിക്കിൾസ് ഉണ്ടെങ്കിൽ അവയുടെ വിതരണം എങ്ങനെയെന്നും എത്ര ശതമാനമെന്നും മനസ്സിലാക്കിയാണ് ഓരോ വ്യക്തിക്കും വേണ്ട ചികിത്സാ പദ്ധതി തയാറാക്കുന്നത്. 

ഹെയർ ട്രാൻസ്‌പ്ലാന്റ് ആവശ്യമുള്ള രോഗി ആണെങ്കിൽ അയാളുടെ ഡോണർ ഏരിയ (ഹെയർ ട്രാൻസ്പ്ലാന്റിനു വേണ്ടി മുടി എടുക്കുന്ന സ്ഥലം) വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിലൂടെ ഓരോ സ്ക്വയർ സെന്റീമീറ്ററിലും എത്ര മുടി ഉണ്ടെന്നും അവ വളർച്ചയുടെ ഏതു ഘട്ടത്തിലാണെന്നും മനസ്സിലാക്കി വേണം മുടിയിഴകൾ എടുക്കാനുള്ള പദ്ധതി തയാറാക്കേണ്ടത്. കൂടുതൽ അതിജീവന സാധ്യതയുള്ള മുടി കണ്ടെത്താന്‍ അലോപേഷ്യ ടെസ്റ്റിലൂടെ സാധിക്കുന്നു.

അതുപോലെ തന്നെ മുടി വച്ച് പിടിപ്പിക്കുന്ന സ്ഥലത്ത് (Recipient Area) ഓരോ സെന്റിമീറ്ററിലും എത്ര മുടിയികൾ ഉണ്ടെന്നു മനസിലാക്കിയാൽ മാത്രമേ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ എത്ര മുടി വേണ്ടി വരുമെന്ന് കൃത്യമായി പറയാൻ സാധിക്കൂ.

ഈ ശിരോചർമ്മ പരിശോധന കൂടാതെ ചില തരത്തിലുള്ള മുടി കൊഴിച്ചിൽ സ്കാൽപ് ബയോപ്സി ചെയ്യേണ്ടി വരാറുണ്ട്. ഉദാഹരണമായി സ്കാറിങ് അലോപേഷ്യ ആണ് ചെയ്യുന്നതെങ്കിൽ അതിന്റെ കൃത്യമായ രോഗനിർണയത്തിന് വേണ്ടി ചിലപ്പോൾ പഞ്ച് ബയോപ്സി (punch biopsy) നിർദേശിക്കാറുണ്ട്. പാരമ്പര്യമായി ഉണ്ടാകുന്ന മുടി കൊഴിച്ചിലിലും പോഷകഘടകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിലിലും കൃത്യമായ രോഗ നിർണയത്തിന് വേണ്ടി രക്ത പരിശോധനകൾ ആവശ്യമായി വരും. ഇങ്ങനെ ഓരോ കണ്ടീഷനും അനുസരിച്ചു പലതരത്തിലുള്ള പരിശോധനകളും ടെസ്റ്റുകളും ഒക്കെ നടത്തിയാണ് കൃത്യമായ രോഗനിർണയത്തിലേക്ക് എത്തുന്നത്. 

ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കണ്‍സൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com