Activate your premium subscription today
മംഗളൂരു ∙ ബീച്ച് ടൂറിസം ആസ്വദിക്കുന്ന മലയാളികൾ മനോഹരമായ ബീച്ചുകൾ തേടിപ്പിടിച്ചു പോകാറുണ്ട്. ഇതിനായി വടക്കൻ കേരളത്തിലെ യാത്രക്കാർ കൂടുതലും തിരഞ്ഞെടുക്കുന്ന സ്ഥലമാണു തീരദേശ കർണാടക. ബീച്ച് ടൂറിസം യാത്രികരെ ആകർഷിക്കുമ്പോഴും അത്തരം കേന്ദ്രങ്ങളിൽ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. തീരദേശ കർണാടകയിൽ കടലിൽ
ബെംഗളൂരു ∙ സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കാസർകോട്∙ മാതമംഗലം പെരുവാമ്പയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ ദർസ് വിദ്യാർത്ഥി പുഴയിൽ വീണു മരിച്ചു. കാസർകോട് ചട്ടഞ്ചാൽ ഗോളിയടുക്കത്തെ അബൂബക്കറിന്റെ മകൻ റമീസ് (18) ആണ് മരിച്ചത്. മൃതദേഹം പരിയാരം മോർച്ചറിയിലേക്ക് മാറ്റി.
തളിപ്പറമ്പ്∙ 12 വയസ്സുകാരൻ ദുബായിൽ സ്വിമ്മിങ് പൂളിൽ വീണുമരിച്ചു. താഴെ ചൊറുക്കള പോച്ചംപള്ളിൽ ഫെബിൻ ചെറിയാന്റെ മകൻ റയാനാണ് റിസോർട്ടിന്റെ സ്വിമ്മിങ് പൂളിൽ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5ന് ആണ് സംഭവം.
നാദാപുരം∙ വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ, വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത് (16) ആണ് മരിച്ചത്. വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ വീണു കാണാതായ മലയാളി യുവാവിനായി തിരച്ചിൽ തുടരുന്നു. ഡൽഹി ഖാൻപുർ ദേവ്ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകൻ ആകാശ് മോഹനെയാണ് (27) കാണാതായത്. ഉത്തരാഖണ്ഡിലെത്തിയ ആകാശിന്റെ ബന്ധുക്കളുമായി കേരള ഹൗസ് അധികൃതർ ബന്ധപ്പെടുന്നുണ്ട്.
കൊളംബിയയിൽ 30 വർഷം മുൻപ് തന്റെ രണ്ട് കുഞ്ഞുങ്ങളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് പരോൾ നിഷേധിച്ചു.
റാസൽഖൈമ ∙ മീൻപിടിക്കാൻ കടലിൽ പോയി മടങ്ങവേ, തിരമാലയിൽ അകപ്പെട്ട 3 സ്വദേശി യുവാക്കളെ റാസൽഖൈമ പൊലീസ് പൊതുജന സഹായത്തോടെ രക്ഷപ്പെടുത്തി. അപകടത്തിലായതിനെ തുടർന്ന് ഇവർ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
മംഗളൂരു∙ ഉള്ളാലിലെ റിസോർട്ടിൽ നീന്തൽക്കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ. ഉള്ളാൽ വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭരത് എന്നിവരാണ് അറസ്റ്റിലായത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് റിസോർട്ടിലെ നീന്തൽക്കുളം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റിസോർട്ടിന്റെ ലൈസൻസും റദ്ദാക്കി.
മംഗളൂരു∙ ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 യുവതികൾ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. ഒരു വശത്ത് ആറടിയോളം
Results 1-10 of 267