Activate your premium subscription today
കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാൻ ‘സമഗ്ര വയോജന നയം’ ഒരുങ്ങുന്നു. എല്ലാ പഞ്ചായത്തുകളിലും പകൽവീട് മാതൃകയിൽ സായംപ്രഭ കേന്ദ്രങ്ങൾ, ആരോഗ്യസുരക്ഷ, കലോത്സവ മാതൃകയിൽ വയോജനോത്സവം, സംസ്ഥാന വയോജന കമ്മിഷൻ ഇവയെല്ലാം ഉൾപ്പെടുന്നതാണു പുതിയ നയം. സ്കൂളുകളുമായും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റുകളുമായി
ഗൂഗിളില്‍ ഡോ.ലീല കുര്യന് എന്നു തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ്ഇന്നിലുമുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം മധുരയില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല നൂറിന്റെ നിറവിലും
സംസ്ഥാന വയോജന കമ്മിഷന് രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ തുടര്‍നടപടികള്‍ ആരംഭിച്ച് നിയമവകുപ്പ്. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കാനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. മുഖ്യമന്ത്രി ഇതു പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ക്കു കൈമാറുക. ഗവര്‍ണര്‍
പാലക്കാട് ∙ 70 വയസ്സു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ റജിസ്റ്റർ ചെയ്തവർക്കു സംസ്ഥാനത്തെ കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ (കാസ്പ്) ചികിത്സ ലഭിക്കാതായതോടെ ആയിരക്കണക്കിനു വയോജനങ്ങൾ പ്രതിസന്ധിയിൽ. ചികിത്സച്ചെലവിലെ കേന്ദ്ര, സംസ്ഥാന വിഹിതം സംബന്ധിച്ചു ധാരണയാകാത്തതിനാൽ കേരളത്തിൽ പദ്ധതി വൈകുന്നതാണു കാരണം.
പ്രായമായ ഒരാള്‍ പൊതുസ്ഥലത്ത് കുഴഞ്ഞുവീഴുന്നു. അതു കാണുന്ന ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചേക്കാം. കൈവശം ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതില്‍നിന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സാധിക്കും. എന്നാല്‍, അദ്ദേഹത്തിന്റെ കൈവശമുള്ള ഒരു സ്മാര്‍ട് കാര്‍ഡ് വഴി രോഗവിവരങ്ങള്‍,
പ്രായമായവരില്‍ സാധാരണ കാണാറുള്ള ഒരു ആരോഗ്യപ്രശ്നമാണ് മൂത്രനിയന്ത്രണമില്ലായ്മ. വയോജനങ്ങളില്‍ ഏകദേശം 30 ശതമാനം പേരില്‍ ഈ പ്രശ്നം കണ്ടുവരുന്നു. ഇത് അണുബാധ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക ബുദ്ധിമുട്ടിനും കാരണമാകാം. പലരും പ്രായമായതിന്റെ ഭാഗമെന്നു കരുതി ഇത് തള്ളിക്കളയാറുമുണ്ട്. എന്നാല്‍, ഈ
ജോലിയിൽ നിന്ന് വിരമിച്ച് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ്. അടുത്ത ദിവസം മുതൽ ജോലിയില്ല. അതുകൊണ്ട് പതിവു ദിനചര്യ മാറുന്നു. നിഷ്ക്രിയ നേരങ്ങൾ വർധിക്കുന്നു. ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി
തിരുവനന്തപുരം∙ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, 70 വയസ്സു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്കു ലഭിക്കും. ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണു കേന്ദ്രം എണ്ണം നിശ്ചയിച്ചത്. ഇത്രയും പേരുടെ ചികിത്സച്ചെലവിൽ 60% കേന്ദ്രവും 40% കേരളവും വഹിക്കും.
ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ (പിഎം–ജെഎവൈ) നേരത്തേ തന്നെ അംഗങ്ങളായ 70 കഴിഞ്ഞവർ, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയർ സിറ്റിസൻ വിഭാഗത്തിൽ വീണ്ടും റജിസ്ട്രേഷൻ നടത്തണം. പദ്ധതി നടത്തിപ്പിനുള്ള ചെലവു പങ്കിടുന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ അവ്യക്തത നിലനിൽക്കുകയാണെങ്കിലും കേരളത്തിലുള്ളവർക്കു പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നതിനും ഗുണഭോക്താക്കളാകുന്നതിനും തടസ്സമില്ല.
ന്യൂഡൽഹി ∙ വയോജന ചികിത്സയുടെ ഭാഗമായി സ്വതന്ത്രമായി മരുന്നു നൽകാനും ചികിത്സ നിർദേശിക്കാനും കഴിയുന്ന നഴ്സിങ് പ്രാക്ടിഷണർമാരെ സൃഷ്ടിക്കാൻ രാജ്യത്തു പുതിയ ബിരുദാനന്തര ബിരുദ കോഴ്സ് വരുന്നു. ബിഎസ്സി നഴ്സിങ് കഴിഞ്ഞവർക്കായി 2 വർഷത്തെ നഴ്സിങ് പ്രാക്ടിഷണർ ഇൻ ജെറിയാട്രിക് നഴ്സിങ് (എൻപിജിഎൻ) എന്ന പാഠ്യപദ്ധതി ഇന്ത്യൻ നഴ്സിങ് കൗൺസിൽ രൂപപ്പെടുത്തി. വൈകാതെ ഇതു നഴ്സിങ് കോളജുകളിലും മെഡിക്കൽ കോളജുകളിലും ആരംഭിക്കും. കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ‘എൻപിജിഎൻ’ പുതിയ കേഡറായി പ്രവർത്തിക്കും.
Results 1-10 of 76