ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി അഞ്ചാം ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ആ‍ഞ്ചലൂസ് പ്രാർഥനയിൽ പങ്കെടുക്കാനായില്ല. ലോകമെങ്ങും നിന്നെത്തുന്ന വിശ്വാസികൾക്കായി ഞായറാഴ്ചകളിൽ മാർപാപ്പ പൊതുവേദിയിൽ ചൊല്ലുന്ന പ്രാർഥന എഴുതിനൽകിയത് ഇന്നലെയും വായിക്കുകയായിരുന്നു. മഹാജൂബിലി വിശുദ്ധ വാതിലിലൂടെ കടന്ന് പാപമോചനം നേടാനായി വത്തിക്കാനിലെത്തുന്ന തീർഥാടകർ 15 മിനിറ്റ് ട്രെയിൻ യാത്ര ചെയ്ത് മാർപാപ്പ ചികിത്സയിൽ കഴിയുന്ന ജമേലി ആശുപത്രി കവാടം സന്ദർശിച്ചാണു മടങ്ങുന്നത്.

ഒട്ടേറെ കുട്ടികളും പേപ്പൽ പതാകകളുമായി ആശുപത്രിക്കു മുന്നിലെത്തിയിരുന്നു. തന്റെ സൗഖ്യത്തിനായി ഒരുപാടു കുട്ടികൾ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ ഞായറാഴ്ച സന്ദേശത്തിൽ അനുസ്മരിച്ചു. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. ഓക്സിജൻ തെറപ്പി തുടരുന്നുണ്ട്. രാത്രി വെന്റിലേറ്റർ ഉപയോഗിക്കുന്നത് കുറച്ചു. ഏറ്റവും പുതിയ എക്സ്റേയിൽ ശ്വാസകോശങ്ങൾ രോഗമുക്തമാകുന്നതു വ്യക്തമാണ്.

English Summary:

Pope Francis: Pope Francis's Health Shows Significant Improvement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com