രാഷ്ട്രീയ വിദ്വേഷത്തിൽ സഹപാഠിയുടെ കൊലപാതകം; ബംഗ്ലാദേശിൽ 20 വിദ്യാർഥികളുടെ വധശിക്ഷ ശരിവച്ചു

Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ രാഷ്ട്രീയ വിദ്വേഷത്തിൽ മർദിച്ചുകൊന്ന 20 വിദ്യാർഥികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. സർക്കാരിനെതിരെ സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയതിന് ബംഗ്ലദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വിദ്യാർഥി അബ്രാർ അഹമ്മദിനെ 2019 ഒക്ടോബർ 7ന് മർദിച്ചുകൊന്ന കേസിലാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചത്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ബംഗ്ലദേശ് ഛത്ര ലീഗ് അംഗങ്ങളായിരുന്ന 25 വിദ്യാർഥികളുടെ സംഘമാണ് അബ്രാറിനെ കൊന്നത്. ഇവരിൽ 20 പേർക്ക് വിചാരണക്കോടതി വധശിക്ഷയും 5 പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.