Activate your premium subscription today
ആദ്യമേ ഒരു മുൻകൂർജാമ്യം എടുക്കട്ടെ. അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും മഹത്തായതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നും ആണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതിലൊരുപാട് സങ്കടപ്പെടുന്ന ആളു കൂടിയാണ് ഞാൻ. 2010ൽ ആണെന്നു തോന്നുന്നു, പാലക്കാട് മെഡിക്കൽ കോളജ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ‘പാലക്കാട് മെഡിക്കൽ കോളജ് ആക്ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകളും പാലക്കാട്ടെ പൊതുപ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അതൊരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന ചില സംഭവങ്ങളുണ്ട്. 2009 ഓഗസ്റ്റ് 25. ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിനും 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്നു. നമുക്കയാളെ അശോക് മേനോൻ എന്ന് വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പക്ഷേ, അസ്വാഭാവികമായി മറ്റൊന്നുണ്ടായിരുന്നു; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നു. മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല.
17 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. പക്ഷേ, അന്ന് മരണപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ എന്നോട് ചോദിച്ച ആ ചോദ്യത്തിന്റെ നനവ് ഇന്നും അതേപോലെ ഓർമയിലുണ്ട്. ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിരുന്നില്ല. ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായിരുന്നു പെൺകുട്ടി. വിവാഹം കഴിപ്പിച്ചയച്ചത് പാലക്കാട് കൊല്ലങ്കോട്ടേക്കും. വിവാഹം നടന്ന് ഏഴ് വർഷത്തിനുള്ളിൽ വധു അസ്വാഭാവികമായി മരണപ്പെട്ടാൽ ചില നടപടിക്രമങ്ങളുണ്ട്. തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി പൊലീസ് സർജൻതന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് നിയമം. ഈ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരും അയൽവക്കത്തുള്ളവരും ഒക്കെക്കൂടി അഴിച്ചിറക്കി കൊണ്ടുവന്നപ്പോൾ രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു. അക്കാലത്തൊക്കെ 4 മണി കഴിഞ്ഞാൽ പോസ്റ്റ്മോർട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാറില്ല. മൃതദേഹം എത്താൻ വൈകിയതുകൊണ്ടു തന്നെ അന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ചെയ്ത് മൃതദേഹം വിട്ടുകൊടുക്കുക എന്നത് അസാധ്യമായിരുന്നു. മൃതദേഹം കാണാനാവുമോ എന്ന് ചോദിച്ച് ബന്ധുക്കൾ പലരും മോർച്ചറിക്ക് പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പൊതുവേ ബന്ധുക്കളോട് അകലം പാലിക്കാൻ ശ്രമിക്കും. മിണ്ടുന്നത് ഭർത്താവിന്റെ ബന്ധുക്കളോടാണെങ്കിൽ, പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഡോക്ടറെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നൊക്കെ ആരോപണം വരാൻ സാധ്യതയുണ്ട്. മോർച്ചറിയിലേക്ക് ആർക്കും പ്രവേശനമില്ല എന്നതാണ് നയം. പക്ഷേ, എത്ര പറഞ്ഞിട്ടും തമിഴ്നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോവാൻ തയാറായില്ല. പല തവണ സ്റ്റാഫിനോട്, ‘പാക്ക മുടിയുമാ, ഡോക്ടറെ പാക്ക മുടിയുമാ’ എന്ന് ആ കുട്ടിയുടെ അച്ഛൻ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പലപ്പോഴും പെൺകുട്ടിയുടെ അച്ഛനോ അമ്മാവനോ ഒക്കെ നമ്മളോട് കാര്യങ്ങളൊക്കെ ശരിയായി നടക്കുമോ, നടപടികൾ എപ്പോൾ പൂർത്തീകരിക്കും എന്നൊക്കെ ചോദിക്കുന്ന പതിവുണ്ട്; ഒന്നുറപ്പു വരുത്താൻ വേണ്ടി മാത്രം. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ന്യായവുമാണ്. ജോലി കഴിഞ്ഞിറങ്ങാൻ നേരവും മോർച്ചറി വാതിൽക്കൽ കാത്തുനിന്നിരുന്ന പെൺകുട്ടിയുടെ അച്ഛനോട്
30 വർഷത്തിലധികം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത് ഒരൊറ്റത്തവണയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന നാളുകളിലായിരുന്നു അത്. 2022ൽ. അന്നത്തെ ദിവസം 8 പോസ്റ്റ്മോർട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ ആയപ്പോഴേക്കും അതിൽ അഞ്ചെണ്ണം തീർത്ത്, ഊണുകഴിക്കാൻ പോകാമെന്ന് കരുതിയപ്പോഴാണ് ഇൻക്വസ്റ്റുമായി ഒരു പൊലീസുകാരൻ വരുന്നത്. തലേന്ന് ആശുപത്രിയിൽ മരിച്ചനിലയിൽ കൊണ്ടുവന്ന ഒരു സ്ത്രീയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ആവശ്യം. 50 വയസ്സിനടുത്ത് പ്രായമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീ. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. തലേദിവസം നടന്ന മരണമാണ്. ഇത്തരം കേസുകളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകണമല്ലോ. ഊണ് കഴിക്കുന്നത് ഇത്കൂടി കഴിഞ്ഞിട്ടാകാം എന്ന തീരുമാനത്തോടെ വീണ്ടും മോർച്ചറിക്കുള്ളിലേക്ക് കയറി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകി, ഞാൻ എഴുത്തുകുത്തുകൾ പൂർത്തീകരിക്കുമ്പോൾ പുറത്തുനിന്ന് ബഹളം കേൾക്കാനുണ്ട്. ചെന്നു നോക്കുമ്പോൾ
സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിനു വിട്ടുനൽകാനുള്ള തീരുമാനം മരണശേഷം തർക്കമായി. മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതു സംബന്ധിച്ച നടപടികളെന്തൊക്കെ? ഈ മൃതദേഹങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു? എങ്ങനെ നൽകാം? ∙ ഒരാൾക്ക് മരണ ശേഷം തന്റെ ശരീരം
കോഴിക്കോട്∙ ബുദ്ധിമാനായ സയന്റിഫിക് ഓഫിസർ മണിക്കൂറുകൾ കൊണ്ടു കുറ്റവാളികളെ പിടികൂടുന്നതു ടൊവിനോ തോമസിന്റെ ‘ഫൊറൻസിക്’ സിനിമയിൽ കണ്ടു മലയാളികൾ കയ്യടിച്ചിട്ട് അധികകാലമായില്ല... Forensic Lab Cases Investigation, Malayala Manorama, Manorama Online, Manorama News
ശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള തെളിവുകൾ കണ്ടെത്തുകയും ലഭ്യമായ തെളിവുകളുടെ സാധുത പരിശോധിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ഫൊറൻസിക് സയൻസ്. ഫിസിക്സ്, ആന്ത്രപ്പോളജി (നരവംശ ശാസ്ത്രം), കെമിസ്ട്രി, ബയോളജി, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്ര ശാഖകളുമായി ഫൊറൻസിക് സയൻസിനു ബന്ധമുണ്ട്.
Results 1-6