അടുത്ത കാലത്തു കേരളത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവമാണു നെന്മാറ ഇരട്ടക്കൊലക്കേസ്. മൂന്നു അറുംകൊലകൾ‌ക്കു പ്രതി ചെന്താമരയെ പ്രേരിപ്പിച്ചത് അന്ധവിശ്വാസമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കേസിന്റെ തുടക്കത്തിൽ പൊലീസ് നിഗമനം അങ്ങനെ ആയിരുന്നില്ല. വ്യക്തിവൈരാഗ്യവും കുടുംബ വഴക്കുമായിരിക്കാം കൊലപാതകത്തിനു കാരണമെന്നാണു കരുതിയത്. എന്നാൽ ചെന്താമരയെ ചോദ്യം ചെയ്തപ്പോഴാണു തിരക്കഥ മാറുന്നത്. അന്ധവിശ്വാസിയായ ചെന്താമര തനിക്കു ലഭിച്ച ഉപദേശത്തെ തുടർന്നാണു കൊലപാതകങ്ങൾ നടത്തിയതെന്നാണു പൊലീസിനോട് പറഞ്ഞത്. ചെന്താമരയുടെ വെളിപ്പെടുത്തലിൽ നടുങ്ങിയത് കേരളമൊന്നാകെയാണ്. ചെന്താമരയുടെ ഭാര്യയും മകളും അയാളിൽ നിന്ന് അകന്ന് മറ്റൊരു സ്ഥലത്താണ് പേരുപോലും മറച്ചുവച്ച് താമസിച്ചിരുന്നത്. അകൽച്ചയുടെ കാരണമറിയാനാണ് ‌അന്ധവിശ്വാസിയായിരുന്ന ചെന്താമര പലരെയും സമീപിച്ചത്. അകൽച്ചയുടെ കാരണം വീടിന് അടുത്ത് താമസിക്കുന്ന

loading
English Summary:

Blind Beliefs are The Root Cause of Many Tragic Murders. PB Gujral explains in his Column Deadcoding.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com