കേസുകൾ തെളിയിക്കും ഫൊറൻസിക് വിദഗ്ധരാകണോ? കോഴ്സുകളിലേക്ക് മേയ് 5 ന് മുൻപ് നൽകാം അപേക്ഷ
Mail This Article
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ (www.nfsu.ac.in) ഡിഗ്രി, പിജി പ്രോഗ്രാമുകളിലേക്ക് മേയ് 5 വരെ അപേക്ഷിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഇവിടെ മറ്റിടങ്ങളിൽ ഇല്ലാത്ത വേറിട്ട പ്രോഗ്രാമുകളുണ്ട്. എല്ലാ പ്രോഗ്രാമുകളുടെയും ഊന്നൽ കുറ്റകൃത്യങ്ങൾ, കുറ്റാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട മേഖലയിലാണ്. ഡൽഹി, ചെന്നൈ, ഗോവ അടക്കം 14 ക്യാംപസുകളുണ്ട്. എൻട്രൻസ് പരീക്ഷ ജൂൺ 7, 8 തീയതികളിൽ.
പ്രോഗ്രാമുകൾ
1. എംഎസ്‌സി: ഫൊറൻസിക് സയൻസ് / ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി / സൈബർ സെക്യൂരിറ്റി / മൾട്ടിമീഡിയ ഫൊറൻസിക്സ് / ടോക്സിക്കോളജി / ഫൊറൻസിക് ബയോടെക്നോളജി / കെമിസ്ട്രി (ഫൊറൻസിക് അനലിറ്റിക്കൽ കെമിസ്ട്രി) / ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി / എൻവയൺമെന്റൽ സയൻസ് / ഫൊറൻസിക് നാനോടെക്നോളജി / ഫുഡ് ടെക്നോളജി – (ഫൊറൻസിക് ഫുഡ് അനാലിസിസ്) / ഫൊറൻസിക് സൈക്കോളജി / ക്ലിനിക്കൽ സൈക്കോളജി / ന്യൂറോസൈക്കോളജി / ഹോംലാൻഡ് സെക്യൂരിറ്റി
2. ബിഎസ്‌സി–എംഎസ്‌സി: ഫൊറൻസിക് സയൻസ്
3. ബിഎസ്‌സി - ക്രിമിനോളജി & ഫൊറൻസിക് സയൻസ്
4. പ്രഫഷനൽ ഡിപ്ലോമ: ഫിംഗർപ്രിന്റ് സയൻസ് / ഫൊറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ / ക്രൈം സീൻ മാനേജ്മെന്റ് / ഫൊറൻസിക് ജേണലിസം / ഫൊറൻസിക് ബാലിസ്റ്റിക്സ് / കനൈൻ ഫൊറൻസിക്സ് / ഫൊറൻസിക് ആർക്കിയോളജി / സെമികണ്ടക്ടർ സെക്യൂരിറ്റി / സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ / സെക്യൂരിറ്റി സ്റ്റഡീസ് / സൈബർ സൈക്കോളജി / ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി / ഇൻഡസ്ട്രിയൽ & ഫയർ സേഫ്റ്റി / ഹൈജീൻ & എൻവയൺമെന്റൽ മാനേജ്മെന്റ് / സൈബർ ലോ
5. ബിടെക് – എംടെക്: കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി)
6.എംബിഎ: ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ / ഹോസ്പിറ്റൽ & ഹെൽത്ത് കെയർ മാനേജ്മെന്റ് / സൈബർ സെക്യൂരിറ്റി മാനേജ്മെന്റ് / ബിസിനസ് അനലിറ്റിക്സ് & ഇന്റലിജൻസ്
7. ബിബിഎ–എംബിഎ: ഫൊറൻസിക്സുമായി ബന്ധപ്പെട്ട 4 സ്പെഷലൈസേഷനുകൾ
8. എംഫാം: ഫൊറൻസിക് ഫാർമസി / ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്
9. എംടെക്: സൈബർ സെക്യൂരിറ്റി / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ് / സിവിൽ എൻജിനീയറിങ് (ഫൊറൻസിക് സ്ട്രക്ചറൽ എൻജിനീയറിങ്)
10. എംഎ: പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ് / ക്രിമിനോളജി / മാസ് കമ്യൂണിക്കേഷൻ & ഫൊറൻസിക് ജേണലിസം
11. എംഫിൽ: ക്ലിനിക്കൽ സൈക്കോളജി
12. എൽഎൽഎം: സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ / ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ
13. ബിഎസ്‌സി–എൽഎൽബി (ഓണേഴ്സ്) / ബിബിഎ–എൽഎൽബി (ഓണേഴ്സ്) / എൽഎൽബി (ഓണേഴ്സ്)
മറ്റു പ്രോഗ്രാമുകൾ
പിഎച്ച്ഡി പ്രോഗ്രാമുകൾ സംബന്ധിച്ച വിവരങ്ങൾ www.nfsu.ac.in/department/details/42 എന്ന സൈറ്റിലുണ്ട്. സ്കൂൾ ഓഫ് ഓപ്പൺ ലേണിങ് നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. അവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് https://nfsu.mha.gov.in.