ഒറ്റ പ്രോംപ്റ്റിൽ കാര്യം റെഡി; ഗവേഷണം എളുപ്പമാക്കും എെഎ, ഒരു കൈ നോക്കിയാലോ?

Mail This Article
നിരവധി പേജുകളിലായി കിടക്കുന്ന വിവരങ്ങൾ അടുക്കും ചിട്ടയുമായി ക്രമീകരിക്കാൻ എത്ര സമയം വേണ്ടി വരും? എങ്ങനെ പോയാലും മൂന്നു ദിവസം എന്നു പറയാൻ വരട്ടെ. എെഎ (നിർമിത ബുദ്ധി) സഹായിച്ചാൽ നിമിഷ നേരം കൊണ്ട് നല്ലൊരു പ്രഫഷനൽ റിപ്പോർട്ട് തായാറാക്കാം. റിസർച്ച് മെത്തഡോളജി മുതൽ പ്രധാന വിവരങ്ങളടങ്ങിയ റിപ്പോർട്ട് സൂക്ഷമതയോടെ ആർക്കു തയാറാക്കാം. എെഎ (നിർമിത ബുദ്ധി) എന്നു കേൾക്കുമ്പോൾ അതിനു കോഡിങ് അറിയേണ്ടേ എന്നു ചോദിക്കുന്നവരും കുറവല്ല. സംശയിക്കേണ്ട, എെഎയുമായി കൂട്ടുകുടാൻ എൻജിനീയറിങ്ങ് പഠനം നിർബന്ധമല്ല. കോഡിങ്ങിന്റെ തലവേദനയില്ലാതെ എെഎ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടാം. വിദ്യാർഥികൾ എെഎയുമായി കളം നിറയുമ്പോൾ പിടിച്ചു നിൽക്കാൻ പഠിച്ചെടുക്കുന്നതാണ് അഭികാമ്യം. മനസ്സുണ്ടെങ്കിൽ രണ്ടു ദിവസം കൊണ്ട് നിങ്ങൾക്കും നിർമിത ബുദ്ധിയുടെ അടിസ്ഥാനങ്ങൾ പഠിച്ച് ജോലിഭാരം കുറയ്ക്കാം. മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബട്ടിക്സും സഹകരിച്ചു നടത്തുന്ന ‘എെഎ ഏജന്റ് – ഫോർ ഫാക്കൽറ്റീസ് – നോ കോഡിങ് റിക്വയേർഡ്’ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പതിനഞ്ചിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ബേസിൽ വർഗീസാണ് ക്ലാസുകൾ നയിക്കുന്നത്. ഏപ്രിൽ 9,10 തീയതികളിൽ വൈകിട്ട് ഏഴു മുതൽ ഒൻപത് വരെയാണ് ഒാൺലൈൻ ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം : https://tinyurl.com/yck3t5vw