Activate your premium subscription today
Wednesday, Mar 26, 2025
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ആരോഗ്യനില പൂർണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയിൽ നിന്നു സുഖം പ്രാപിക്കുന്ന ഫ്രാൻസിസ് മാർപാപ്പ തന്റെ സൗഖ്യത്തിനായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു. ഇന്നലെ മാർപാപ്പ പങ്കെടുക്കേണ്ടിയിരുന്ന വിശുദ്ധ വത്സര വൊളന്റിയർമാരുടെ സമ്മേളനത്തിൽ മാർപാപ്പയുടെ സന്ദേശം കർദിനാൾ മൈക്കൽ സേർണി വായിച്ചു.
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യനില മെച്ചപ്പെട്ടു. പ്രാർഥനകൾക്ക് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ നൽകിയ ശബ്ദ സന്ദേശം വത്തിക്കാന് പുറത്തുവിട്ടു.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ച രാത്രി നന്നായി വിശ്രമിച്ചു. കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വസനം. സാധാരണയിലും വൈകി രാവിലെ എട്ടിനാണ് ഉണർന്നത്. പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചു. ഇരുശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ അതീവജാഗ്രത തുടരുന്നു. ഓക്സിജൻ തെറപ്പിയും തുടരുകയാണ്. കഴിഞ്ഞ മാസം 14ന് ആണ് 88 വയസ്സുള്ള മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചി∙ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ജനറൽ ആശുപത്രി ഐസിയുവിലാണു കുഞ്ഞ് ഇപ്പോൾ ചികിത്സയിലുള്ളത്. കുഞ്ഞിന്റെ ഭാരം 1.25 കിലോയായി ഉയർന്നു. ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽ നിന്നുള്ള പാൽ കുഞ്ഞിനു നൽകുന്നുണ്ട്.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാനാകുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് കഫക്കെട്ടു മൂലം 2 തവണ ഗുരുതര ശ്വാസതടസ്സം അനുഭവപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയതിനു പിന്നാലെയാണ് നില അൽപം മെച്ചപ്പെട്ടത്.
വത്തിക്കാൻ സിറ്റി∙ ശ്വാസകോശ അണുബാധമൂലം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടതായി വത്തിക്കാൻ അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം രാത്രി മാർപാപ്പ നന്നായി ഉറങ്ങിയെന്നും പനി മാറിയെന്നും വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണു കഴിയുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ 18 ദിവസം പിന്നിടുന്ന മാർപാപ്പയ്ക്ക് വെള്ളിയാഴ്ച ചുമയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ആശങ്ക ഉയർന്നിരുന്നു. കൃത്രിമശ്വാസോച്ഛ്വാസം നൽകേണ്ടിവന്നു.
വത്തിക്കാൻ സിറ്റി ∙ ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു. മൂക്കിനുള്ളിലേക്കു കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ നൽകിയിരുന്നതെങ്കിൽ ഇന്നലെ ഇടയ്ക്കിടെ ഓക്സിജൻ മാസ്ക്കിലേക്കു മാറി. എങ്കിലും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണു മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഈ മാസം 14ന് ആണു മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥ തുടരുകയാണെന്നും വത്തിക്കാൻ. പരിശോധനകളും ചികിത്സകളും തുടരുകയാണ്. അദ്ദേഹം ഇന്നലെ ചില ഔദ്യോഗിക ജോലികൾ ചെയ്തെന്നും ഗാസയിലെ ഇടവകയിലേക്ക് ഫോണിൽ ബന്ധപ്പെട്ടെന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. രോഗം വൃക്കകളുടെ പ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് തുടരുകയാണ്. ഞായറാഴ്ച ആശുപത്രിയിൽ മുറിയിൽ ഇരുന്ന് മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു. ലോകമെമ്പാടും തനിക്കായി
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.