ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.

മൂക്കിനുള്ളിലേക്കു കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ നൽകിയിരുന്നതെങ്കിൽ ഇന്നലെ ഇടയ്ക്കിടെ ഓക്സിജൻ മാസ്ക്കിലേക്കു മാറി. എങ്കിലും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണു മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഈ മാസം 14ന് ആണു മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

English Summary:

Pope Francis Health Update: Pope Francis' health is improving after a pneumonia diagnosis. He is participating in prayers and fulfilling some duties while hospitalized in Vatican City.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com