പ്രാർഥിക്കുന്നവരോട് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ; ആരോഗ്യനില ഗുരുതരമായി തുടരുന്നു

Mail This Article
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. രോഗം വൃക്കകളുടെ പ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് തുടരുകയാണ്. ഞായറാഴ്ച ആശുപത്രിയിൽ മുറിയിൽ ഇരുന്ന് മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു. ലോകമെമ്പാടും തനിക്കായി പ്രാർഥിക്കുന്നവരോട് ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞതായും വത്തിക്കാൻ അറിയിച്ചു.
മാർപാപ്പ ബോധവാനാണെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിലാണ് ഓക്സിജൻ കൊടുക്കുന്നത്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു കണ്ടെത്തിയതോടെയാണു രക്തം നൽകിയത്. കഴിഞ്ഞ ദിവസം നില അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെയോടെയാണ് സ്ഥിതി പെട്ടെന്നു മോശമായത്. തുടർച്ചയായി ശ്വാസംമുട്ടലുമുണ്ടായി. വിളർച്ചയും സ്ഥിരീകരിച്ചു.