Activate your premium subscription today
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം
പ്രമേഹം ബാധിച്ചാൽ ഒരിക്കലും അതിൽ നിന്നു മോചനം ഇല്ലെന്നു കരുതുന്നുണ്ടോ നിങ്ങൾ? എങ്കിൽ ആ ധാരണ മാറ്റിവയ്ക്കൂ. വായനക്കാർക്കുവേണ്ടി മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പ്രോഗ്രമായ ‘സുഖമായിരിക്കട്ടെ’യിൽ ഡോ.ശ്രീജിത്ത് എൻ.കുമാർ സംശയങ്ങൾക്കു നൽകിയ മറുപടികൾ വായിക്കാം. ശരിയായ രീതിയിൽ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കിൽ
അച്ഛനോ അമ്മയ്ക്കോ പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യത 30% ആണ്. 2 പേർക്കും പ്രമേഹമുണ്ടെങ്കിൽ അത് 50 മുതൽ 60% വരെയാണ്. ജനിതകം ഒരു ഘടകമാണെങ്കിലും ജീവിതശൈലിയിൽ ചിട്ട വരുത്തുന്നതിലൂടെ ഒരു പരിധി വരെ പ്രമേഹം തടയാനാകും. അല്ലെങ്കിൽ വരുന്നത് അഞ്ചോ പത്തോ വർഷം ദീർഘിപ്പിക്കാനുമാകും. അതിന് എന്തെല്ലാം
പ്രമേഹമെന്നു കേൾക്കുമ്പോൾ നാൽപതു വയസ്സിനപ്പുറം കാത്തിരിക്കുന്ന വില്ലൻ എന്നാണ് പൊതുവേ കണക്കാക്കുന്നത്. എന്നാൽ, കുട്ടികളെയും പ്രമേഹം കാര്യമായി ബാധിക്കുന്നുണ്ട് ഇപ്പോൾ. കോവിഡിനു ശേഷം അതിന്റെ തോതു വർധിക്കുന്നുമുണ്ട്. ലോക പ്രമേഹദിനത്തിനൊപ്പം നവംബർ 14 ശിശുദിനവുമാണെന്നതിനാൽ കുട്ടികളുടെ കാര്യത്തിലും
ഒരു രോഗം മറ്റേ രോഗത്തെ വഷളാക്കുന്ന തരത്തില്‍ വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ക്രോണിക് വൃക്കരോഗം അഥവാ സികെഡി വരാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് തന്നെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമാണ്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ
കോവിഡ് മഹാമാരിയുടെ കാലത്ത് ഓരോ ദിവസവും ആ വൈറസ് മൂലം മരണപ്പെടുന്ന ജനങ്ങളുടെ സംഖ്യ കേട്ട് നാമെല്ലാം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിന്റെ അത്ര തന്നെ നാശം മനുഷ്യജീവന് വിതച്ചു കൊണ്ടിരിക്കുന്ന നിശ്ശബ്ദ മഹാമാരിയാണ് പ്രമേഹം. ഒരു വര്‍ഷം പ്രമേഹം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ഏതാണ്ട് 67 ലക്ഷം
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. 101 ദശലക്ഷം പേരാണ് ഇന്ത്യയിൽ ഈ ജീവിതശൈലീരോഗം ഉള്ളവർ. പ്രമേഹസാധ്യത കുറയ്ക്കാൻ ലോ ഏജ് ഡയറ്റിന് (AGE - അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്റ്റ്സ്) കഴിയും എന്ന് ഒരു പഠനത്തിൽ തെളിഞ്ഞു. ഇന്ത്യന്‍ മെഡിക്കൽ കൗൺസിൽ ഓഫ് റിസർച്ചും ചെന്നൈയിലെ മദ്രാസ്
കോവിഡ്, എബോള, എംപോക്സ്... ലോകം താഴിട്ടു പൂട്ടിയ മഹാമാരികൾ പലതും വന്നെങ്കിലും 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ‘പകർച്ചവ്യാധി’യായി ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇതൊന്നുമല്ല; മില്യൻ കണക്കിന് ആളുകളുടെ ജീവിതം പ്രതിവർഷം കാർന്നെടുക്കുന്ന പ്രമേഹരോഗമാണത് (Diabetes). ലോകത്തു തന്നെ പ്രമേഹരോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ ലാൻസെറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 10.1 കോടി ആളുകൾ അതായത് ജനസംഖ്യയുടെ 11.4 ശതമാനം പേർ പ്രമേഹരോഗികളാണ്. കണക്കുകൾ അതിലൊതുങ്ങുമെന്ന് കരുതേണ്ട. ആരോഗ്യമന്ത്രാലയം നടത്തിയ കണക്കിൽ പ്രമേഹസാധ്യതയുമായി അല്ലെങ്കിൽ പ്രമേഹത്തിന് മുൻപുള്ള ഘട്ടത്തിൽ ജീവിക്കുന്നത് 13.6 കോടി പേരാണ്. 18 വയസ്സിൽ താഴെയുള്ളവരും ഈ കണക്കിൽ പെടും. കേരളമാവട്ടെ, ഡയബറ്റിസ് വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ്. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, ബംഗ്ലദേശ്, ഫിലിപ്പീൻസ് എന്നിങ്ങനെ പ്രമേഹരോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഏത് രാജ്യം എടുത്താലും ഒരു സമാനത കാണാം; അരിയുടെ ഉപയോഗം. അരിയുടെ ഉപയോഗം കുറയ്ക്കണമെന്നത് പ്രമേഹരോഗ സാധ്യത ഇല്ലാതാക്കാനുള്ള ഉപദേശങ്ങളിലൊന്നായി ആരോഗ്യ വിദഗ്ധർതന്നെ പറയുന്നതുമാണ്. പക്ഷേ, രാവിലെ അരിപ്പൊടി കൊണ്ടുള്ള പലഹാരവും ഉച്ചയ്ക്കും രാത്രിയും ചോറും കഴിച്ചു ശീലിച്ച
ദിവസവും മൂന്ന് കപ്പ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയുമെന്ന് ചൈനയില്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തി. ദിവസം 100 മില്ലിഗ്രാമില്‍ കുറവ് കഫൈന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് 200 മുതല്‍ 300 മില്ലിഗ്രാം വരെ കഫൈന്‍ കഴിക്കുന്നവര്‍ക്ക്
സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.
Results 1-10 of 150