Activate your premium subscription today
Monday, Apr 21, 2025
കോട്ടയം ∙ എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാല്‍ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.
തിരുവനന്തപുരം ∙ നഗരസഭ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നു നൽകുന്ന ഓൺലൈൻ സർട്ടിഫിക്കറ്റുകൾക്കും ലൈസൻസുകൾക്കും കെട്ടിടപെർമിറ്റുകൾക്കും നിലവിലുള്ള ഫീസിനു പുറമേ ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ അധികഫീസ് ഏർപ്പെടുത്താൻ സർക്കാർ അനുമതി. നിലവിൽ ഫീസ് ഇല്ലാത്തവയ്ക്കും അധികഫീസ് ബാധകമായിരിക്കും. ഏപ്രിൽ മുതൽ നടപ്പാകും.
തിരുവനന്തപുരം ∙ വനിതാ ദിനത്തോടനുബന്ധിച്ച് ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ നടന്ന വനിതാ സംഗമം സ്ത്രീശക്തിയുടെ വിളംബരമായി. ‘സമരം സമരം ജീവിത സമരം, ആശമാരുടെ ജീവിത സമരം’ എന്ന മുദ്രാവാക്യവുമായി ആശാ വർക്കർമാർ അണിനിരന്നു. വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ വൈറ്റ് റോസ്, ആശാ പ്രവർത്തകരുടെ ജീവിതം പ്രമേയമാക്കിയ നൃത്തശിൽപം അവതരിപ്പിച്ചു. ആശാ പ്രവർത്തകരും വിവിധ കോളജുകളിൽനിന്ന് എത്തിയ വിദ്യാർഥികളും ഗാനങ്ങളും കവിതകളും ആലപിച്ചു.
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മൂന്നാംഘട്ട ബി കരട് പട്ടിക പ്രസിദ്ധീകരിച്ചു. നോ ഗോ സോണിന്റെ പരിധിയിൽ നിന്നും 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിൽ വീടുകളുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. മൂന്നു വാർഡുകളിലായി 70 പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വാർഡ് പത്തിൽ 18 കുടുംബങ്ങളും വാർഡ് പതിനൊന്നിൽ 37 കുടുംബങ്ങളും വാർഡ് പന്ത്രണ്ടിൽ 15 കുടുംബങ്ങളുമാണുള്ളത്. ഈ മാസം 13 വരെ ആക്ഷേപങ്ങൾ സ്വീകരിക്കും.
തിരുവനന്തപുരം∙ പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും പുതുക്കിയ ശമ്പളം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് പരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്. ചെയര്മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായ 2,24,100 രൂപയാണ് ശമ്പളം. അംഗങ്ങള്‍ക്ക് 2,19,090 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി ദീർഘിപ്പിച്ചു. മൂന്ന് മാസത്തേക്ക് കമ്മിഷന്റെ കാലാവധി ദീർഘിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
തിരുവനന്തപുരം∙ വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിനു സര്‍ക്കാര്‍ 20 ലക്ഷം രൂപ ചെലവ് നിശ്ചയിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വീട് നിർമിക്കുന്നതിനുളള സ്പോണ്‍സര്‍ഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കൊച്ചി∙ രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപനം. സംഗമം വലിയ വിജയമാണെന്നും മൂന്നു വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്നു വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ∙ മുണ്ടക്കൈ–ചൂരമൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും പുനർനിർമാണത്തിനും കേന്ദ്രം സഹായിക്കുന്നതു വരെ സംസ്ഥാന സർക്കാർ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അനിശ്ചിതമായി കാത്തിരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ലഭ്യമായ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങണം. ഇതിന്റെ 75 ശതമാനം ചിലവഴിച്ച ശേഷം കേന്ദ്രത്തിന് വിശദീകരണ പത്രിക സമർപ്പിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് തുടർസഹായം ആവശ്യപ്പെടാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം∙ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി കഴിഞ്ഞ ഡിസംബർ 28, ജനുവരി 11,25 തീയതികളിൽ പിഎസ്സി നടത്തിയ പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു വീണ്ടും അവസരം. മതിയായ കാരണം ബോധിപ്പിച്ചാൽ ഫെബ്രുവരി 8നു നടക്കുന്ന നാലാം ഘട്ട പ്രാഥമിക പരീക്ഷയെഴുതാൻ അവസരം ലഭിക്കും.
Results 1-10 of 3994
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.