ADVERTISEMENT

തിരുവനന്തപുരം∙ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി കഴിഞ്ഞ ഡിസംബർ 28, ജനുവരി 11,25 തീയതികളിൽ പിഎസ്‌സി നടത്തിയ പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു വീണ്ടും അവസരം. മതിയായ കാരണം ബോധിപ്പിച്ചാൽ ഫെബ്രുവരി 8നു നടക്കുന്ന നാലാം ഘട്ട പ്രാഥമിക പരീക്ഷയെഴുതാൻ അവസരം ലഭിക്കും. 

അപകടത്തിൽ ചികിത്സയിലുള്ളവർ, അസുഖബാധിതർ, പ്രസവ സംബന്ധമായ പ്രശ്നമുള്ളവർ, ഗർഭിണികൾ, പരീക്ഷാത്തീയതിയിൽ വിവാഹിതരായവർ, അടുത്ത ബന്ധുക്കളുടെ മരണത്തിനു പോകേണ്ടി വന്നവർ എന്നിവർ രേഖാമൂലം കഴിഞ്ഞ പരീക്ഷയുടെ അഡ്മിഷന്‌ ടിക്കറ്റ് സഹിതം അപേക്ഷിക്കണം. 

പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫിസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷിക്കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പിഎസ്‌സി ആസ്ഥാന ഓഫിസിലെ ഇഎഫ് വിഭാഗത്തിൽ നൽകണം. ഇൗ മാസം 31ന് വൈകിട്ട് 5.15 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. തപാൽ, ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. ഫോൺ:04712546260, 2546246 

English Summary:

PSC General Preliminary Exam: PSC General Preliminary Exam re-exam offers a second chance for those who missed the previous attempts. Applicants with valid reasons can apply till January 31st for the February 8th exam.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com