Activate your premium subscription today
കൊളംബോ ∙ ശ്രീലങ്ക പാർലമെന്റ് സ്പീക്കർ അശോക രൺവാല രാജിവച്ചു. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകി എന്നാരോപിച്ച് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതിനെത്തുടർന്നാണിത്. ഭരണസഖ്യമായ നാഷനൽ പീപ്പിൾസ് പവർ അംഗമായ രൺവാല കഴിഞ്ഞ മാസം 21ന് ആണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ഡോക്ടറേറ്റ് ഇല്ലാത്ത രൺവാല അതുണ്ടെന്ന് അവകാശപ്പെട്ടെന്നാണ് ആരോപണം. തെറ്റായ അവകാശവാദമൊന്നും താൻ നടത്തിയിട്ടില്ലെന്നും ഡോക്ടറേറ്റ് സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കൈവശമില്ലെന്നും രൺവാല പറഞ്ഞു.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മുൻ സ്പീക്കർ രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തു. കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎയായ നർവേക്കർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ആരെയും മൽസരിപ്പിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ അർഥമില്ലാത്തതിനാലാണ് പിന്മാറ്റം.
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ എതിർപ്പു മറികടന്ന് പുതിയ വഖഫ് ബിൽ 25നു തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വഖഫ് ബിൽ ഉൾപ്പെടെ 15 ബില്ലുകൾ അവതരിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയിലുള്ള ബില്ലിൽ ശൈത്യകാല സമ്മേളനത്തിലെ ആദ്യ ആഴ്ചയുടെ അവസാന ദിവസം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്യാപിറ്റൾ ഹൗസ് ഓഫിസ് കെട്ടിടങ്ങളിലെ സ്ത്രീകളുടെ ശുചിമുറികൾ ട്രാൻസ്ജെൻഡറുകളായ സ്ത്രീകളെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.
നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.
ശ്രീനഗർ ∙ നാഷനൽ കോൺഫറൻസ് (എൻസി) മുതിർന്ന നേതാവും മുൻ മന്ത്രിയും 7 തവണ എംഎൽഎയുമായ അബ്ദുൽ റഹിം റാഥർ ജമ്മു കശ്മീർ നിയമസഭയുടെ സ്പീക്കറാകും. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം കീഴ്വഴക്കമനുസരിച്ച് മുഖ്യ പ്രതിപക്ഷമായ ബിജെപിക്കു നൽകാനും തീരുമാനമായി.
തിരുവനന്തപുരം ∙ സമീപകാലത്ത് ഏറ്റവും കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നിയമസഭയിൽ ചർച്ചയുമില്ല, ചർച്ച നിഷേധിച്ച സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവുമില്ല. ആർഎംപി നേതാവ് കെ.കെ.രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്.
സംഘട്ടന രംഗങ്ങളുള്ള ചിത്രങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കുന്ന തിയറ്ററിൽ പെട്ടെന്ന് അവാർഡ് സിനിമ വന്നാൽ ആളു കുറയും. അതു പോലെയായി ഇന്നലെ കേരള നിയമസഭ. തുടർച്ചയായി 3 ദിവസം സഭയിൽ നടന്നത് വൻ ഭരണ–പ്രതിപക്ഷ സംഘർഷങ്ങളാണ്. 3 അടിയന്തര പ്രമേയങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വന്നു. ആദ്യദിവസം ചർച്ച നടന്നില്ല; പക്ഷേ സഭ സ്തംഭിച്ചു. പ്രക്ഷുബ്ധതയുടെ ആ കാർമേഘം ഇന്നലെ ഒഴിഞ്ഞുനിന്നു.
തിരുവനന്തപുരം ∙ നിയമസഭയിൽ പ്രതിപക്ഷനിരയിൽ ഇരിക്കില്ലെന്ന പി.വി.അൻവറിന്റെ നിർബന്ധം സ്പീക്കർ അംഗീകരിച്ചില്ലെങ്കിലും പ്രത്യേക ബ്ലോക്ക് എന്ന ആവശ്യത്തിനു വഴങ്ങി. മുസ്ലിം ലീഗ് എംഎൽഎ എ.കെ.എം.അഷ്റഫിനൊപ്പമാണ് അൻവറിനു സീറ്റ് അനുവദിച്ചത്. വിവാദമുയർത്തി എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായി സഭയിലെത്തിയ അൻവറിനു മുസ്ലിം ലീഗ് എംഎൽഎമാരുടെ അഭിനന്ദനവും ലഭിച്ചു.
തിരുവനന്തപുരം ∙ രാവിലെ നിയമസഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തരപ്രമേയം ചർച്ച ചെയ്യാമെന്ന് അറിയിച്ചതെങ്കിലും അസുഖം മൂലം ചർച്ചയിൽ പങ്കെടുത്തില്ല. തലേന്നത്തെ സ്ഥിതി ആവർത്തിക്കരുതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറെന്ന് അറിയിച്ചത്. ഉച്ചയ്ക്കു 12നു ചർച്ച ആരംഭിച്ചപ്പോൾ, മുഖ്യമന്ത്രിക്കു തൊണ്ടവേദനയും പനിയുമാണെന്നും ഡോക്ടർമാർ വോയ്സ് റെസ്റ്റ് നിർദേശിച്ചിരിക്കുകയാണെന്നും സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി.
Results 1-10 of 131