ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മുൻ സ്പീക്കർ രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തു. കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎയായ നർവേക്കർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ആരെയും മൽസരിപ്പിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ അർഥമില്ലാത്തതിനാലാണ് പിന്മാറ്റം.

മുൻസർക്കാരിൽ രണ്ടര വർഷം സ്പീക്കറായിരുന്ന നർവേക്കർ, ശിവസേനയിലും എൻസിപിയിലും പിളർപ്പുണ്ടായപ്പോൾ ഏക്നാഥ് ഷിൻഡെയ്ക്കും അജിത് പവാറിനും അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്.

ആദ്യദിനം സഭാ സമ്മേളനത്തിൽനിന്നു വിട്ടുനിന്ന പ്രതിപക്ഷാംഗങ്ങൾ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതോടെ 288 അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂർത്തിയായി. ശിവസേന നേതാവ് ആദിത്യ താക്കറെ, കോൺഗ്രസ് നേതാക്കളായ നാനാ പഠോളെ, വിജയ് വഡേത്തിവാർ ഉൾപ്പെടെയുള്ളവർ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

English Summary:

Maharashtra Assembly:Rahul Narwekar elected as the Speaker of the Maharashtra Legislative Assembly unopposed. The BJP MLA from Colaba takes the position as the Eknath Shinde-led government solidifies its hold.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com