Activate your premium subscription today
Tuesday, Mar 18, 2025
Dec 9, 2023
ശ്വസിക്കുന്ന വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ച് രക്തത്തിലേക്കു കടത്തിവിടാനുള്ള ശ്വാസകോശത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതായിരുന്നു അയ്യപ്പപ്പണിക്കരുടെ മരണ കാരണമായ രോഗം. ഓക്സിജൻ സിലിണ്ടർ വീട്ടിൽ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനൊക്കെ വേണ്ടിവരുന്ന വലിയ ചെലവ് വഹിക്കാൻ
Aug 9, 2023
കടമ്മനിട്ടയുടെ കവിതയെയും ജീവിതത്തെയും സമഗ്രമായി അവതരിപ്പിക്കുന്നു എന്നതാണ് കവിതയുടെ കനലാട്ടത്തിന്റെ സവിശേഷത. ലാളിത്യം നിറഞ്ഞുനിൽക്കുന്നതാണ് ആഖ്യാനം. എന്നാൽ, കവിതയെ, കടമ്മനിട്ടയുടെ പ്രസക്തിയെ അടയാളപ്പെടുത്തുമ്പോൾ അതിനു ചേരുന്ന വാക്കുകളും ശൈലിയും ഉപയോഗിക്കാൻ മടിച്ചിട്ടുമില്ല. വിദ്യാർഥിയായിരുന്ന കാലം മുതലേ കവിയെ അനുയാത്ര ചെയ്ത വ്യക്തിയാണ് രവികുമാർ. കേവലം ജീവചരിത്രം എന്ന നിലവിട്ട് അടുത്തുകണ്ടും കേട്ടും അറിഞ്ഞ ജീവിതത്തെ പൂർണമായും ഉൾക്കൊണ്ടാണ് എഴുത്ത്. മാറിനിന്നു കണ്ട ജീവിതമല്ല.
May 26, 2023
കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ.
Mar 21, 2023
പരിപൂർണ സമർപ്പണം ആവശ്യപ്പെടുന്ന ജോലിയാണ് ഗവേഷണം. ആഴത്തിലുള്ള അറിവും മൗലികമായ നിരീക്ഷണങ്ങളുമാണ് സവിശേഷതകൾ. കണ്ടിട്ടും കാണാതെപോയ സത്യങ്ങളെ അനാവരണം ചെയ്ത്, പുതിയ മേഖലകളിലേക്ക് ചിന്തയെ നയിച്ച്, ആധികാരികവും സമഗ്രവുമായി അവതരിപ്പിക്കുന്ന വിവരങ്ങളെ ആദരവോടെ കണ്ട കാലമുണ്ടായിരുന്നു. എന്നാൽ, ഗവേഷകരുടെ എണ്ണം കൂടിയപ്പോൾ കള്ളസത്യങ്ങളും കൂടി. തട്ടിക്കൂട്ടുന്ന പ്രബന്ധങ്ങളുടെ എണ്ണം വർധിച്ചു. ഇതിനൊപ്പം, കള്ളനാണയങ്ങളെ തുറന്നുകാണിക്കുന്ന തിരുത്തൽ സമൂഹവും ഉയർന്നുവന്നു. രണ്ടാമതൊന്നു വായിച്ചുനോക്കാതെ, മറ്റു പല ലേഖനങ്ങളിൽ നിന്നും പകർത്തുന്ന വിവരങ്ങൾ വെളിവാക്കപ്പെട്ടു. ബിരുദങ്ങൾ ലഭിച്ചാലും അവയുടെ പേരിൽ അംഗീകാരങ്ങളും പദവികളും നേടിയാലും വ്യാജസത്യങ്ങൾ ഓർമപ്പെടുത്തലായി തുടരും. മുന്നറിയിപ്പായും താക്കീതായും അവശേഷിക്കും.
Feb 15, 2023
ദരിദ്രന്റെ ഉറ്റബന്ധു സമ്പന്നനല്ല, ദരിദ്രൻ തന്നെയെന്ന് ജീവിതത്തിലൂടെ അറിഞ്ഞിട്ടുണ്ട് മാധവൻ പുറച്ചേരി. അതുകൊണ്ടാണ് ദാരിദ്ര്യം അനുഭവിച്ച വ്യക്തിയിൽ നിന്ന് മാത്രമുണ്ടാകുന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നത്. എപ്പോഴെങ്കിലും ദാരിദ്ര്യത്തിന്റെ മഹാസൗഹൃദത്തണലിൽ കഴിഞ്ഞിട്ടുണ്ടോ. പിന്നീടൊരിക്കലും ആ തണലിനോട് സമ്പൂർണമായി വിട പറയാൻ എളുപ്പമല്ല ! നല്ല കാലങ്ങൾ, സുഖാനുഭവങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോകുന്നത്. അവ പ്രത്യേകിച്ചൊരു പ്രത്യാഘാതവുമുണ്ടാക്കാതെ മിന്നിമറയുകയാണ്. എന്നാൽ, ദുഃഖം, വേദന, പ്രണയത്തിന്റെ ഉൾപ്പിടച്ചിൽ ഒന്നും അത്ര വേഗം വിട്ടുപോകുന്നില്ല. എത്ര വലിയ സുഖാനുഭവത്തിലൂടെ കടന്നുപോകുമ്പോഴും പിന്നിട്ട വിഷാദത്തിന്റെ കരിമേഘം രചിക്കുന്ന നിഴൽ തലയ്ക്കു മുകളിൽ, ഹൃദയത്തിന്റെ ഒത്തനടുക്ക് ചോരയൊലിപ്പിച്ച് അനാഥമായി അവശേഷിച്ചിട്ടുണ്ടാകും. എന്നെ ഏറ്റെടുക്കൂ, ഞാനിവിടെയുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടുമിരിക്കും. ദാരിദ്ര്യവും പിന്നിട്ട കാലത്തിന്റെ തീവ്രവേദനകളും ഒഴിയാബാധയായതുകൊണ്ടാണ് അമ്മയുടെ ഓർമ്മപ്പുസ്തകം യാഥാർഥ്യമായത്. പട്ടിണിയുടെ കടലിൽ മുങ്ങിത്താണ കുടുംബത്തെ ഒരു തുഴ പോലുമില്ലാതെ സങ്കടക്കയത്തിൽ താണുപോകാതെ കാത്ത അമ്മയെ ഈ പുസ്തകത്തിന്റെ കേന്ദ്രബിന്ദുവാക്കിയതും. ഒട്ടും എളുപ്പമായിരുന്നില്ല ഈ തീർഥാടനം. അമ്മയ്ക്കൊപ്പം ഓർമകളിലൂടെ പിൻനടത്തം. ഓർമ്മകൾ പകർത്തുന്നതിനു പകരം സ്വയമോർമിക്കുന്നുതുപോലെ അമ്മയുടെ ഭാഷയിൽ പകർത്തുക. പകർന്നാടുക എന്നതൊക്കെ ക്ലീഷേയായിക്കഴിഞ്ഞ കാലത്ത്, താൻ കൂടി പ്രധാന ഭാഗം അഭിനയിച്ച നാടകത്തിന്റെ വീണ്ടെടുപ്പാണു നടന്നത്. ഓരോ ചുവടിലും നഗ്നപാദങ്ങളിൽ ആണിത്തുരുമ്പ് തറഞ്ഞു, മുറിഞ്ഞു ഞാൻ. ഓരോ വിരലിലും കാലചക്രം പാഞ്ഞുകേറി, ച്ചതഞ്ഞു, തൊടുമ്പോൾ പുളഞ്ഞു ഞാൻ എന്ന അവസ്ഥ. എന്നാൽ പുനർജനി നൂഴൽ പോലെ ഇരുണ്ടകാലത്തിന്റെ ഗുഹയിലൂടെ, ഓർമയുടെ ഇരുട്ടിലൂടെ, പേടിസ്വപ്നങ്ങളുടെ കൈ പിടിച്ചു നടത്തിയ ദുർഘട സഞ്ചാരത്തിനൊടുവിൽ ഊതിക്കാച്ചിയ പൊന്നുപോലെ, ചുറ്റും ഉരുണ്ടുകൂടിയ മേഘങ്ങളെ വകഞ്ഞുമാറ്റിയെത്തിയ സൂര്യകിരണം പോലെ ഗംഗാ അന്തർജ്ജനം എന്ന അമ്മ നിഷ്കളങ്കമായി ചിരിക്കുന്നു. സുഖമല്ലേ എന്നു ചോദിക്കുന്നു. ഇതൊക്കെ ഞാനോ എന്ന് അതിശയിക്കുന്നു. അമ്മേ... എന്ന വിളിയിൽ എല്ലാ സ്നേഹവും നിറച്ച്, ഒരായുസ്സിന്റെ കടപ്പാടിന്റെ കടം ഇറക്കി....മുന്നോട്ടുപോകട്ടെ....
Dec 14, 2022
മൂപ്പര് ഓരോരുത്തരെ ഇങ്ങനെ ഉറക്കിക്കിടത്തിയിട്ടിരിക്കുന്നത് നമുക്കവിടെ ചെന്നാൽ കാണാം. പിന്നീട് ഇറങ്ങിവന്ന് ഉറങ്ങിക്കിടക്കുന്ന ഓരോരുത്തരെ വിളിച്ചുകൊണ്ടുപോയി ചികിത്സിക്കും. പ്രശസ്ത ഹിപ്നോതെറപിസ്റ്റ് ജോൺസൺ ഐരൂരിന്റെ ക്ലിനിക്കിലെ ചികിത്സയെക്കുറിച്ച് ഒരു സാധാരണക്കാരൻ പറഞ്ഞ അഭിപ്രായമാണിത്. ഇത്തരത്തിൽ
Nov 22, 2022
ധൈഷണിക രംഗത്തുനിന്ന് ദലിതരെ മാറ്റിനിർത്തുന്നത് ബോധപൂർവമാണ്. തന്ത്രത്തിന്റെ ഭാഗമാണ്. നിങ്ങൾക്കുവേണ്ടി ഞങ്ങൾ ചിന്തിക്കുന്നുണ്ട്. പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾ ആവിഷ്കരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക. അതിന്റെ ഗുണഭോക്താക്കളാകുക. അതുമതി എന്നവർ തീരുമാനിക്കുന്നു. വൈസ് ചാൻസലർ തന്നെ ആകുന്നത് എന്തിനാണ്. ക്ലാർക്കുമാരായാൽ പോരേ എന്നാണവരുടെ മനോഭാവം. മൃഗസംരക്ഷണ വകുപ്പിന്റെ പരിപാടിയുണ്ടാകുമ്പോൾ മൃഗങ്ങൾക്കു പങ്കാളിത്തമുണ്ടാകാറില്ല. അതുപോലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ പരിപാടി തീരുമാനിക്കുമ്പോൾ ഈ വിഭാഗക്കാർക്ക് പങ്കാളിത്തമില്ല. അതു നല്ലവരായ മറ്റുള്ളവരാണു തീരുമാനിക്കുന്നത്. എം.കുഞ്ഞാമന്റെ ധാർമികരോഷം പ്രസ്താവനയോ ആരോപണമോ അല്ല. അനുഭവസത്യമാണ്. ജീവിതസാക്ഷ്യമാണ്. അതുകൊണ്ടുതന്നെ അവ തള്ളിക്കളയാനുള്ളതല്ല. 2004 ൽ മകളുടെ മരണത്തെത്തുടർന്ന് കുഞ്ഞാമൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു. 2005 ൽ രോഗബാധിതനായി ഒന്നര മാസം ആശുപത്രിയിലും കഴിഞ്ഞു. കേരളത്തിൽ നിന്ന് മാറിനിന്നാൽ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിൽ കേരള സർവകലാശാലയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു. അന്ന് പ്രഫസറായിരുന്നു അദ്ദേഹം. വിസിയും വകുപ്പും സമ്മതിച്ചില്ല. ഒരു വർഷം അങ്ങനെ കടന്നുപോയി...
Nov 5, 2022
എഴുത്തുകാരനും ചലച്ചിത്രകാരനുമായ പദ്മരാജനെ പ്രായം ചെന്ന രൂപത്തിൽ സങ്കൽപിക്കാനാവില്ല. നിത്യയൗവ്വനത്തിന്റെ രൂപവും ഭാവവുമാണ് അദ്ദേഹത്തിന്. നിഷേധവും കാരുണ്യവും ഒരേ അളവിൽ ഇഴ ചേർത്ത മുഖം. അഹങ്കാരത്തോളം ചെന്നെത്താത്ത അഭിമാനവും എന്നാൽ സ്വന്തം ഇടം കണ്ടെത്തിയതിന്റെ ആത്മവിശ്വാസവും. കാൽപനികവും എന്നാൽ ലോല
Oct 12, 2022
"ഞാൻ ഒരു കാര്യം പറയട്ടെ. അമേരിക്ക എന്നത് ആർക്കെങ്കിലും ദൈവം സമ്മാനമായി കൊടുത്തതല്ല.. അങ്ങനെയാണെങ്കിൽ ദൈവത്തിന് തന്റെ സ്വന്തം നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു". ചമ്മന്തി പാകമായോ എന്ന് അരയമ്മിയിലെ വെണ്ണപ്പരുവത്തിൽ വിരൽമുക്കി നാവിൽവച്ചുകൊണ്ട് അമ്മ നോക്കി. പുളിയും എരിവും അമ്മമണവും...അപ്പൻ
Sep 27, 2022
ആ യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ, മനുഷ്യർ, അവരുടെ അനുഭവങ്ങൾ, കാത്തിരിപ്പ്, കണ്ണുനീര്, പ്രതികാരം... അതിനോട് ചേർത്ത് ഇന്ത്യയ്ക്കും തുർക്കിക്കുമിടയിൽ ഒരു പ്രണയകഥ തുന്നിപ്പിടിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇത് അവരുടെ കഥയാണ്. ഈ പുസ്തകത്തിനായി ആ വരണ്ട മണ്ണിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ
Results 1-10 of 33
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.