Activate your premium subscription today
ഇന്ത്യൻ ബ്ലോക്ബസ്റ്റർ പുഷ്പ 2 ബോക്സ് ഓഫിസിൽ 1000 കോടി കടക്കുമ്പോഴും അമ്മയ്ക്കൊപ്പം സമയം ചെലവഴിച്ച് പാൻ ഇന്ത്യൻ താരം അല്ലു അർജുൻ. അമ്മ നിർമലയോടൊപ്പമുള്ള ചിത്രം അല്ലു അർജുൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ആരാധകർ ഒന്നടങ്കം പുഷ്പ 2ന്റെ 1000 കോടി നേട്ടം ആഘോഷിക്കുമ്പോൾ അതിന്റെ പോസ്റ്റർ പോലും പങ്കുവയ്ക്കാതെയാണ് അല്ലു അമ്മയ്ക്കൊപ്പമുള്ള സ്നേഹാർദ്രനിമിഷം ആരാധകർക്കായി ഷെയർ ചെയ്തത്.
‘പുഷ്പ 2’വിന്റെ പ്രമോഷന് ആള് കൂടുന്നതിനെ വിമർശിച്ചതിൽ വിശദീകരണവുമായി തമിഴ് നടൻ സിദ്ധാർഥ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നിര്‍മാണപ്രവൃത്തികള്‍ക്കായി ജെസിബി കൊണ്ടുവന്നാല്‍പ്പോലും ആളുകൂടുമെന്നുമായിരുന്നു പുഷ്പ രണ്ടാം ഭാഗത്തിന്റെ ബീഹാർ പ്രചാരണത്തിന് വൻ ജനക്കൂട്ടം
ഹൈദരാബാദ് ∙ പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. തിയറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതു കാരണമാണ് വലിയ തിരക്കുണ്ടായത്. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അനന്ത്പുര്‍∙ പുഷ്പ 2ന്റെ പ്രദർശനത്തിനിടെ ആന്ധ്രാപ്രദേശിലെ രായദുർഗത്തെ തിയറ്ററിൽ മുപ്പത്തിയഞ്ചുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. മാറ്റിനി ഷോയ്ക്കുശേഷം വൈകിട്ട് ആറുമണിയോടെ ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴാണ് ഹരിജന മധന്നപ്പയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് കല്യാൺദുർഗം ഡിഎസ്പി രവി ബാബു പറഞ്ഞു. മരണം എപ്പോഴായിരുന്നെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും തോറ്റ വിദ്യാർഥി. വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായെത്തിയ ആദ്യസിനിമയുടെ പരാജയം. ആരും മനസ് മടുത്ത് പിന്വാങ്ങിയേക്കാവുന്ന ഘട്ടത്തിലും അല്ലു അര്ജുന് പറഞ്ഞു. ‘തോല്ക്കാന് എനിക്ക് മനസില്ല’. ഈ ആത്മവിശ്വാസത്തിന് ലഭിച്ച പ്രതിഫലമാണ് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന അത്യപൂര്‍വ
നീണ്ട കാത്തിരിപ്പിനൊടുവിൽ ‘പുഷ്പ 2: ദ റൂൾ’എന്ന അല്ലു അർജുൻ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഇതോടൊപ്പം തന്നെ ചിത്രത്തിന്റ നെഗറ്റീവ് റിവ്യൂകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇത്തരത്തിൽ
Results 1-6 of 23