Activate your premium subscription today
Monday, Apr 21, 2025
നയ്പീഡോ ∙ മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ചെറിയ ഭൂചലനങ്ങളും രൂപപ്പെട്ടു.
ന്യൂഡൽഹി ∙ റഷ്യക്ക് ആയുധങ്ങൾ നൽകുന്ന, കരിമ്പട്ടികയിൽപ്പെടുത്തിയ ഏജൻസിക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രഹസ്യസ്വഭാവമുള്ള സാങ്കേതിക വിദ്യ കൈമാറിയെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം.
ന്യൂഡൽഹി∙ വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടങ്ങിയ 283 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മ്യാൻമറിലെയും തായ്ലൻഡിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തിരുവനന്തപുരം ∙ ജോർദാനിൽ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേൽ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയച്ചു.
പാസ്പോർട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി.
ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിലുള്ള 1.5 കോടി ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. വിദേശകാര്യ മന്ത്രാലയമാണു ഇതുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയെ ഇക്കാര്യം അറിയിച്ചത്. ‘ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ)’ ബിൽ കൊണ്ടുവരുന്നതു മന്ത്രാലയം ഗൗരവമായി
ന്യൂഡൽഹി ∙ ഇന്ത്യയുടെ 75–ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഇന്തൊനീഷ്യ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോ മുഖ്യാതിഥിയാകുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയായിരുന്നു മുഖ്യാതിഥി.
ന്യൂഡൽഹി∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിപ്പോയ കുട്ടനെല്ലൂർ സ്വദേശി ബിനിലിന്റെ (32) മരണം സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒപ്പമുണ്ടായിരുന്ന ബന്ധു ജെയിൻ കുര്യൻ (27) ഗുരുതര പരുക്കേറ്റ് ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാൾ അറിയിച്ചു. ഷെല്ലാക്രമണത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ജെയിന് കുര്യന് പരുക്കേല്‍ക്കുകയും ചെയ്തതായി ചൊവ്വാഴ്ച വാര്‍ത്ത പുറത്തുവന്നിരുന്നു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനാർഥം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ഖത്തറിലെത്തി.
കൊച്ചി ∙ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
Results 1-10 of 100
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.