Activate your premium subscription today
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് 2 വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനു പോലും പെൻഷൻ ലഭിച്ചില്ലെന്ന ‘മനോരമ’ വാർത്ത എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിൽ ഉന്നയിച്ചു. കേരളത്തിൽ 2 ശതമാനത്തോളം അപേക്ഷകർക്ക് മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയത്.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പരിധിയിൽ വരുന്ന തൊഴിലാളികളുടെ മിനിമം പെൻഷൻ 1000 രൂപയിൽ നിന്ന് വർധിപ്പിക്കണമെന്നു തൊഴിൽ സംബന്ധിച്ച പാർലമെന്ററി സ്ഥിരം സമിതി ശുപാർശ ചെയ്തു
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകുന്നത് ബാധ്യത വരുത്തിവയ്ക്കുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും പെൻഷൻ ഫണ്ടിലെ വൻ നേട്ടങ്ങൾ നിരത്തി വാർഷിക റിപ്പോർട്ട്.
തിരുവനന്തപുരം ∙ നഗരസഭകളിലെയും കോർപറേഷനുകളിലെയും വിരമിച്ച ജീവനക്കാർക്കായി രൂപീകരിച്ച സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു സർക്കാർ വിഹിതം വർഷങ്ങളായി മുടങ്ങിയതോടെ കുടിശിക 825 കോടി രൂപ കവിഞ്ഞു. തുക ഇല്ലാതെ വന്നതോടെ, വിരമിക്കുന്ന നഗരസഭാ ജീവനക്കാർക്കു പെൻഷൻ ആനുകൂല്യങ്ങൾ ഒന്നോ രണ്ടോ വർഷം കൊണ്ടാണു ലഭിക്കുന്നത്. റഗുലർ, കുടുംബ പെൻഷനർമാരായ 6200 പേർ പ്രതിമാസ പെൻഷൻ ലഭിക്കാനുള്ള കാലതാമസം കാരണം ദുരിതത്തിലുമായി. നഗരസഭകളുടെ തനതു ഫണ്ടിൽ നിന്നാണ് ഇപ്പോൾ ഇവർക്കു തുക കണ്ടെത്തുന്നത്. പല നഗരസഭകളുടെയും തനതു വരുമാനം കുറഞ്ഞതോടെ ഇതും അവതാളത്തിലാണ്.
തിരുവനന്തപുരം ∙ വകുപ്പുകളുടെ ബില്ലുകൾ മാറാനും മറ്റുമായി 1,225 കോടി രൂപ കൂടി അടുത്തയാഴ്ച സർക്കാർ കടമെടുക്കും. ക്രിസ്മസിനു മുന്നോടിയായി രണ്ടോ മൂന്നോ മാസത്തെ ക്ഷേമ പെൻഷനും നൽകാൻ ആലോചിക്കുന്നുണ്ട്
തിരുവനന്തപുരം∙ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടി വൻ തുക തട്ടിയെടുത്ത സര്ക്കാര് ഉദ്യോഗസ്ഥരിൽ നിന്നും പണം തിരികെ പിടിക്കാൻ ഉത്തരവ് പുറത്തിറക്കി സർക്കാർ. കബളിപ്പിക്കലിലൂടെ അനർഹമായി തട്ടിയെടുത്ത തുക 18 ശതമാനം പിഴ പലിശയടക്കം തിരികെ ഈടാക്കുന്നതിനു ധനവകുപ്പാണ് ഉത്തരവിറക്കിയത്.
കോഴിക്കോട് ∙ മുൻകാല പ്രാബല്യത്തോടെ ലഭിച്ച ശമ്പള പരിഷ്കരണ കുടിശികയും ഡിഎയും പിഎഫ് പെൻഷൻ കണക്കാക്കാനുള്ള ശമ്പളത്തോടൊപ്പം ചേർക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കേരള കോ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽനിന്ന് (മിൽമ) 2014 ഒക്ടോബർ 31നു വിരമിച്ച കെ.എസ്.മോഹനൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.
തിരുവനന്തപുരം∙ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള 74 ഉദ്യോഗസ്ഥർ അനധികൃതമായി സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഇവർക്കെതിരെ അച്ചടക്കനടപടിക്ക് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. വിശദ അന്വേഷണത്തിനായി അണ്ടർ സെക്രട്ടറി വി.നിസാറിനെ ചുമതലപ്പെടുത്തി. വെറ്ററിനറി ഡോക്ടർമാർ, അറ്റൻഡർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവരാണ് അനർഹമായി പെൻഷൻ കൈപ്പറ്റിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തിരുവനന്തപുരം∙ സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയോട് നിയമവകുപ്പ് റിപ്പോർട്ട് തേടി. അഭിഭാഷകർക്കായി മെഡിക്കൽ ഇൻഷുറൻസ് സ്കീം ഏർപ്പെടുത്തുക, 40 വർഷത്തെ പ്രാക്ടീസിനുശേഷം കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ടിൽ നിന്നും ആനുകൂല്യങ്ങൾപറ്റി വിരമിച്ചശേഷവും പ്രാക്ടീസ് തുടരാൻ അനുവദിക്കുന്ന രീതിയിൽ കേരള അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് ആക്ട് ഭേദഗതി ചെയ്യുക, വെൽഫയർ തുക 25 ലക്ഷമാക്കി
പാലക്കാട് ∙ ക്ഷേമപെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങളിൽ നിന്നു 3000 കോടി രൂപ വായ്പ തേടുന്നു. എന്നാൽ പലിശ കുറവാണെന്ന കാരണം പറഞ്ഞു സംഘങ്ങൾ താൽപര്യം കാട്ടുന്നില്ല.
Results 1-10 of 741