Activate your premium subscription today
Monday, May 5, 2025
കൊച്ചി∙ എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളനം വിഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആരോഗ്യപ്രശ്നങ്ങളും അപ്രതീക്ഷിത തിരക്കുകളും സംഭവിച്ചതിനാലാണ് സമ്മേളനത്തിലേക്ക് എത്തിച്ചേരാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എപി വിഭാഗം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും സർവകലാശാലയുടെ പ്രവർത്തനം.
പുളിക്കൽ(മലപ്പുറം). കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റും കെഎൻഎം മർകസുദ്ദഅവ സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും മുതിർന്ന മുജാഹിദ് നേതാവുമായ പുളിക്കൽ കെ.അബൂബക്കർ മൗലവി (86) അന്തരിച്ചു. ദീർഘകാലം പുളിക്കൻ വലിയപറമ്പ് സലഫി മസ്ജിദിലെ ഖത്തീബായിരുന്നു. കൊട്ടപ്പുറം, മേലങ്ങാടി സ്കൂളുകളിലെ അധ്യാപകനായിരുന്നു.
മലപ്പുറം∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയതു മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവനയോടു രൂക്ഷമായി പ്രതികരിച്ചു ഇരുവിഭാഗം സമസ്തകൾ. പുതിയ വോട്ടുബാങ്ക് സൃഷ്ടിക്കാൻ മുസ്ലിം വിരോധം പ്രചരിപ്പിക്കുകയും ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാടു സ്വീകരിക്കുകയുമാണു സിപിഎം നേതാക്കൾ ചെയ്യുന്നതെന്നു സമസ്ത മുഖപത്രം ‘സുപ്രഭാതം’ മുഖപ്രസംഗത്തിൽ വിമർശിച്ചു.
കോഴിക്കോട്∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗത്തിൽ നിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോ.സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഉമർഫൈസി മുക്കം നടത്തിയ ‘കള്ളൻമാർ’ എന്ന
മലപ്പുറം∙ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനു എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച തുടരാൻ സമസ്ത–മുസ്ലിം ലീഗ് നേതൃതല കൂടിയാലോചനയിൽ ധാരണ. നേതൃ സമിതിക്കു മുൻപാകെ ചർച്ചയ്ക്കെത്താനുള്ള നിർദേശം സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം തള്ളിയതു കല്ലുകടിയായെങ്കിലും സൗഹൃദാന്തരീക്ഷത്തിലാണു ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടന്നത്. ലീഗ് അനുകൂല വിഭാഗം പരാതികളും ആവശ്യങ്ങളും സമിതിയെ അറിയിച്ചു.
മലപ്പുറം ∙ സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിക്കുന്നതിനിടെ പ്രശ്ന പരിഹാരത്തിനു സമസ്തയുടെ ഇടപെടൽ. ഈ മാസം ചേരാനിരിക്കുന്ന മുശാവറ യോഗത്തിനു മുൻപായി കീഴ്ഘടക പ്രതിനിധികളെ വിളിച്ചു ചർച്ച നടത്തും. ഇതിന്റെ ഭാഗമായി ഇന്നു രാവിലെ സമസ്ത ആദർശ സംരക്ഷണ സമിതി എന്ന പേരിൽ ഒരു വിഭാഗം നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റി.
ഖാസി വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ യത്തീംഖാന മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മലപ്പുറം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നടത്തിയ പ്രസ്താവന മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യമിട്ടാണെന്ന വിമർശനവുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ സലാമിനെ തള്ളി മുസ്ലിം ലീഗ്. സലാമിന്റെ പരാമർശം ലീഗ് അംഗീകരിക്കുന്നില്ലെന്നും പ്രതികരണത്തിൽ മാന്യതയും അന്തസ്സും പുലർത്തുന്നതാണു പാർട്ടിനയമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിഫ്രി തങ്ങളെയല്ല, പിണറായി വിജയനെയാണ് ഉദ്ദേശിച്ചതെന്നു സലാം വിശദീകരിച്ചെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി അവസാനിച്ചിരുന്ന വിവാദം ഇപ്പോൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സമസ്ത മുശാവറ അംഗമായ മുക്കം ഉമ്മർ ഫൈസിയുടെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സമസ്ത നേതൃത്വം ഉമ്മർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം സമസ്തയിലെ ചില നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് പ്രശ്നം പെട്ടെന്നു അവസാനിക്കാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ആശ്ലേഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.
Results 1-10 of 94
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.