ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് പുളിക്കൽ കെ.അബൂബക്കർ മൗലവി അന്തരിച്ചു

Mail This Article
പുളിക്കൽ(മലപ്പുറം). കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും കെഎൻഎം മർകസുദ്ദഅവ സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും മുതിർന്ന മുജാഹിദ് നേതാവുമായ പുളിക്കൽ കെ.അബൂബക്കർ മൗലവി (86) അന്തരിച്ചു. ദീർഘകാലം പുളിക്കൻ വലിയപറമ്പ് സലഫി മസ്ജിദിലെ ഖത്തീബായിരുന്നു. കൊട്ടപ്പുറം, മേലങ്ങാടി സ്കൂളുകളിലെ അധ്യാപകനായിരുന്നു. കെഎൻഎം സംസ്ഥാന വൈസ് പ്രസിഡൻ്റ്, ശരീഅ കോളജ് സെക്രട്ടറി, സിഐഇആർ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കബറടക്കം ഞായറാഴ്ച രാവിലെ 9ന് പുളിക്കൻ വലിയപറമ്പ് സലഫി പള്ളിയിൽ.
ഭാര്യ: ആസിയ തുറക്കൽ. മക്കൾ: ഉമ്മു സൽമ കരുവാക്കല്ല്, മുഹമദ് ബഷീർ മദനി (വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളജ് അധ്യാപകർ), ഖദീജ പുളിക്കൽ, ഹബീബു റഹ്മാൻ (ബിസിനസ് ), വഹീദ തുറക്കൽ, ശഫീഖ പുളിക്കൽ, സഈദ് പുളിക്കൽ, ഹസീന കുനിയിൽ. മരുമക്കൾ: പരേതനായ മുഹമ്മദ് നടുക്കര, പി.ടി. അബ്ദുൽ ഗഫൂർ പ്രുളിക്കൽ), ഫാത്തിമ പുളിക്കൽ, ശമീന കടലുണ്ടി, ബുഷ്റ കല്ലർട്ടിക്കൽ, ബഷീർ തുറക്കൽ, പി.എൻ.അബ്ദുൽ മുനീർ ആന്തിയൂർക്കുന്ന്, മഹബൂബ് കുനിയിൽ