Activate your premium subscription today
Monday, Apr 21, 2025
കോഴിക്കോട്∙ ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ന്യൂഡൽഹി ∙ നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അംഗീകാരത്തിനായി ലഭിക്കുമ്പോൾ രാഷ്ട്രപതി അവ അന്യായമായി വച്ചുതാമസിപ്പിക്കുന്നത് അധികാരപരമായ ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണെന്നു സുപ്രീം കോടതി. 10 ബില്ലുകളിൽ തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ച വിധിയിലാണ് ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിക്കും കർശന പെരുമാറ്റമര്യാദകൾ കോടതി നിർദേശിച്ചത്.
ന്യൂഡൽഹി∙ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് നിര്‍ദേശം. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്ലിം ലീഗ് എംപിമാർ രാഷ്ട്രപതിക്ക് കത്തുനൽകി. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ പാർലമെന്റിൽ നയപ്രഖ്യാപനത്തിന് എത്തുന്ന രാഷ്ട്രപതിയെ സ്വീകരിച്ചാനയിക്കുന്ന ചടങ്ങിൽ ചെങ്കോലിന് ‘സ്ഥിരപ്രതിഷ്ഠ’ നൽകി പാർലമെന്റിലെ ആചാരരീതികളും നടപടിക്രമങ്ങളും സംബന്ധിച്ച പുസ്തകം ലോക്സഭാ സെക്രട്ടേറിയറ്റ് പരിഷ്കരിച്ചു. പുതിയ മന്ദിരത്തിലേക്കു മാറുന്ന ഘട്ടത്തിൽ ലോക്സഭാ ചേംബറിൽ സ്ഥാപിച്ച ചെങ്കോൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 2024 ജനുവരിയിൽ നടന്ന നയപ്രഖ്യാപനത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങിനു മുന്നിൽ ചെങ്കോൽ പിടിച്ച ലോക്സഭ മാർഷൽ ഉണ്ടായിരുന്നതും വിവാദമായി. ഇനി അതു സ്ഥിരമാകുമെന്നാണു കഴിഞ്ഞദിവസം പുറത്തിറക്കിയ ‘പ്രാക്ടിസ് ആൻഡ് പ്രൊസീജ്യർ ഓഫ് പാർലമെന്റി’ന്റെ പുതിയ പതിപ്പിൽ പറയുന്നത്. സ്വാതന്ത്ര്യാനന്തരം ലോക്സഭാ സെക്രട്ടറി ജനറൽമാരായിരുന്ന എം.എൻ. കോളും എസ്.എൽ. ശക്തറും ചേർന്നു സമാഹരിച്ചതാണ് ആദ്യ പതിപ്പ്. നിലവിലെ ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങാണ് പുതിയ പതിപ്പ് എഡിറ്റ് ചെയ്തിരിക്കുന്നത്.
ഇംഫാൽ ∙ മണിപ്പുരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഭീകരസംഘടനകൾക്കെതിരായ നടപടി ശക്തം. നിരോധിത വിഘടന സംഘടനായ കാംഗ്ലൈപാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി) ചെയർമാൻ കെ.കെ.ഗാംബയെയെയും (70) സഹായിയെയും ഇംഫാൽ വെസ്റ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. ചുരാചന്ദ്പുരിലും ഇംഫാൽ ഈസ്റ്റിലും നടത്തിയ തിരച്ചിലിൽ നിരോധിത ലിബറേഷൻ ആർമി ഓഫ് മണിപ്പുരിന്റെ കേഡർ ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു. കാങ്പോപ്കി ജില്ലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട ക്യാംപിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി.
ഇംഫാൽ ∙ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനു വിശദമായ രാഷ്ട്രീയ രൂപരേഖ തയാറാക്കി നടപ്പാക്കണമെന്ന് 10 കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭരണത്തെ അവർ സ്വാഗതം ചെയ്തു. ഇതിൽ 7 പേർ ബിജെപിക്കാരാണ്. സംസ്ഥാനം വിഭജിച്ച് പ്രത്യേക ഭരണപ്രദേശം വേണമെന്നാണ് കുക്കി സംഘടനകളുടെയും എംഎൽഎമാരുടെയും ആവശ്യം. വിഭജിക്കാൻ അനുവദിക്കില്ലെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ നിലപാട്.
ഇംഫാൽ∙ കലാപബാധിത മണിപ്പുരിൽ ഇനി രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ് രാജിവച്ച് മൂന്നു ദിവസത്തിനു ശേഷമാണ് നടപടി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
മണിപ്പുരിൽ രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറി. ബിരേൻ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്കു പൊതുസ്ഥാനാർഥിയെ കണ്ടെത്താൻ പറ്റാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിഭരണം ആലോചനയിലുള്ളത്.മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്ര ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവി തുടങ്ങിയവർ ഇന്നലെ വൈകിട്ട് ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ടു സാഹചര്യങ്ങൾ വിശദീകരിച്ചു. എന്നാൽ, രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണമില്ല. നിയമസഭ മരവിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
ഇംഫാൽ / ന്യൂഡൽഹി ∙ മണിപ്പുരിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിരേൻ സിങ്ങിനു പിൻഗാമിയായി മുൻമന്ത്രി വൈ.ഖേം ചന്ദിനെ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നു. രാഷ്ട്രപതിഭരണം വേണ്ടെന്നും അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം എടുത്താൽ മതിയെന്നുമാണു കേന്ദ്ര നേതൃത്വത്തിലുണ്ടായ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽനിന്നു തിരിച്ചെത്തിയ ശേഷമാകും അന്തിമതീരുമാനം എന്നാണു വിവരം. മുഴുവൻ എംഎൽഎമാർക്കു മാത്രമല്ല, പൊതുജനങ്ങൾക്കും വിവിധ വിഭാഗങ്ങൾക്കും സ്വീകാര്യനാകണം പുതിയ നേതാവെന്നതാണു ബിജെപിയുടെ പ്രധാന തലവേദന.
Results 1-10 of 85
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.