Activate your premium subscription today
Monday, Apr 21, 2025
ചെറുപ്പത്തിൽ കേൾവി നഷ്ടപ്പെട്ടതോടെ, രാജേഷിനെ ഏറ്റവും കൂടുതൽ ബാധിച്ചത് ഇംഗ്ലിഷിലെ മികച്ച പഠനസാഹചര്യമാണ്. കെഎഎസ് മെയിൻസിലെ മൂന്നു പേപ്പറും മലയാളത്തിലാണു രാജേഷ് എഴുതിയത്. ഇക്കാര്യത്തിൽ ഏറ്റവും വലിയ പ്രചോദനമായത്, കാഴ്ചക്കുറവുണ്ടായിട്ടും സിവിൽ സർവീസ് നേടിയ ലിപിൻ രാജ് ആണെന്നു രാജേഷ് പറഞ്ഞിട്ടുണ്ട്.
കാഴ്ചശേഷിയില്ലാത്ത കൂടുതൽ പേരെ സഹായിക്കണമെന്നു നിർദേശിച്ചതു നീതയാണ്. വഴിയരികിലിരുന്നു ഭിക്ഷ യാചിച്ച 5 പേരെയാണ് ആദ്യം ‘സൺറൈസി’ന്റെ ഭാഗമാക്കിയത്. കാഴ്ചക്കുറവുള്ള 9,500ലേറെപ്പേർ ഇന്നു ഭാവേഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 14 സംസ്ഥാനങ്ങളിലായി 71 നിർമാണ യൂണിറ്റുകൾ ഈ സ്ഥാപനത്തിലുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ ഉറങ്ങിയിരുന്ന എത്രയോ പേർക്ക് ഭാവേഷിന്റെ കൈത്താങ്ങിൽ വീടുകൾ കിട്ടി.
രാജ്യം മുഴുവൻ വിറങ്ങലിച്ചു നിന്ന കോവിഡ്കാലത്തും സുരക്ഷിത സങ്കേതങ്ങൾ തേടി പോകാതെ ഋതു ആ ഗ്രാമവാസികൾക്കൊപ്പം ഉണ്ടായിരുന്നു. സിംങ്വാഹിനിയുടെ സ്വപ്നവും പ്രതീക്ഷയുമൊക്കെയായി ഋതു ഇന്നും അവിടെത്തന്നെ ജീവിക്കുന്നു.
ഈ വിജയം പാർവതിയുടേതും ലക്ഷ്മിയുടേതും മാത്രമല്ല, അവരുടെ അമ്മ സീതയുടേതുമാണ്. ജൻമനാ കേൾവിശക്തിയില്ലാത്ത പാർവതിയും ലക്ഷ്മിയുമെന്ന ഇരട്ട പെൺകുട്ടികൾക്കു മാത്രമല്ല, ഇവരുടെ മൂത്ത സഹോദരൻ വിഷ്ണുവിനും കേൾവി നഷ്ടപ്പെട്ടതാണ്. അമ്മയ്ക്കും ഭാഗികമായേ കേൾവിയുള്ളൂ.
എംകോമും സിഎയും സമാന്തരമായി പഠിച്ചതിന്റെ വെല്ലുവിളിയായിരുന്നു മറ്റൊന്ന്. ഒരേ ദിവസം എംകോമിന്റെയും സിഎയുടെയും പരീക്ഷകൾ എഴുതേണ്ടിവന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ വീട്ടിൽ ബന്ധുക്കൾ താമസിക്കാൻ വരും. അവർക്കു ഭക്ഷണമുണ്ടാക്കിവച്ചിട്ടു വേണം പരീക്ഷാഹാളിലേക്ക് ഓടാൻ.
ഇഷ്ടവഴിയിലേക്കു നടക്കാൻ, വളരെ ചെറുപ്പത്തിൽ കിട്ടിയ ജോലിപോലും ഷാജി ഉപേക്ഷിച്ചു. അതൊരു ധീരമായ പരീക്ഷണമാണ്. വിജയിക്കാം, പരാജയപ്പെടാം. പക്ഷേ, വിജയിക്കണമെന്ന നിശ്ചയദാർഡ്യമുള്ളവർ ഉറച്ച ചുവടോടെ മുന്നോട്ടു നടക്കുന്നു.
ബിഹാറിലെ കതിഹാർ ജില്ലയിൽ ജനിച്ച അനുരാഗ് കുമാറിന്റെ ജീവിതമാണു പറയുന്നത്. പലരെയുംപോലെ തോറ്റും ജയിച്ചുമുള്ള ജീവിതം. ബിരുദാനന്തര ബിരുദം വരെ പലവട്ടം തോറ്റയാൾ പിന്നീടു ജീവിതംതന്നെ വഴിമാറ്റിപ്പിടിച്ച നേരനുഭവമാണിത്...Vijayatheerangal, Anurag Kumar IAS, G Vijayaraghavan
2021 ജൂണിൽ ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നു ബിടെക് പൂർത്തിയാക്കിയ ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. പക്ഷേ, അവരിൽ സംപ്രിതി യാദവ് എന്ന പട്നക്കാരിയെക്കുറിച്ചാണ് ഇവിടെ എഴുതാനുള്ളത്. ഒരു കോടി രൂപ ശമ്പള പാക്കേജിൽ ലണ്ടനിലെ ഗൂഗിളിൽ ജോലി കിട്ടിയ പെൺകുട്ടിയെക്കുറിച്ച്....Sampriti Yadav, Google, Vijayatheerangal
കിട്ടിയ ജോലിയിൽ സുഖമായിരിക്കുകയല്ല പ്രതീപ് ചെയ്തത്. വീണ്ടും മികച്ച തസ്തികകളിലെ പിഎസ്സി പരീക്ഷകൾക്കായി തയാറെടുത്തുകൊണ്ടിരുന്നു. 2007 ൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതി. 2011 ൽ എഴുതിയ ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ പരീക്ഷയിൽ 12–ാം റാങ്ക് നേടി തിരുവനന്തപുരത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസറായി. 2016 ൽ ഏഴാം റാങ്കോടെ ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ജോലിയിലേക്കും പ്രതീപ് നടന്നുകയറി.
അച്ഛന്റെ ആഗ്രഹപാതയിൽനിന്നു വഴിമാറാതെ സഞ്ചരിച്ച മൂന്നു പെൺമക്കളും കഴിഞ്ഞ വർഷം ഒരു ചരിത്രം സൃഷ്ടിച്ചു–മൂന്നു പേരും ഒന്നിച്ചു പിഎച്ച്ഡിക്ക്് അർഹരായി! അപ്പോഴേക്കു മൂവരുടെയും വിവാഹം കഴിഞ്ഞിരുന്നു. മൂത്തവൾ സരിത തിലോത്തിയ, രണ്ടാമത്തേതു കിരൺ തിലോത്തിയ, മൂന്നാമത്തെ പെൺകുട്ടി അനിത തിലോത്തിയ. സരിത പിഎച്ച്ഡി നേടിയത് ജ്യോഗ്രഫിയിൽ. കിരണിന്റെ ഡോക്ടറേറ്റ് കെമിസ്ട്രിയിൽ. അനിത നേടിയത് എജ്യുക്കേഷനിൽ. മൂവരും ഒരേ ദിവസം പിഎച്ച്ഡിക്ക് അർഹരായി എന്നതാണ് ഏറ്റവും വലിയ യാദൃശ്ചികത.
Results 1-10 of 44
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.