Activate your premium subscription today
ഹൈദരാബാദ്∙ സംഗീത പരിപാടിക്ക് മുന്‍പായി ഗായകന് ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസ് അയച്ച് തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഗായകന് അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
ഹൈദരാബാദ്∙ തെലങ്കാനയില്‍ പെൺകുട്ടികളുടെ റസിഡൻഷ്യൽ സ്കൂളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയ എന്ന സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. രാവിലെ വിദ്യാർഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഉച്ച ഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.
ഹൈദരാബാദ് ∙ സി.കെ. നായിഡു ക്രിക്കറ്റിൽ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയിൽ. ഷോൺ റോജറിന്റെ സെഞ്ചറിയാണ് കേരള ഇന്നിങ്സിന് കരുത്തായത്. ആദ്യ ദിവസം കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 325 റൺസിലാണ്. 135 റൺസോടെ ഷോൺ റോജറും ഒൻപത് റൺസോടെ ഏദൻ ആപ്പിൾ ടോമും ആണ് ക്രീസിൽ.
ഹൈദരാബാദ്∙ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ മാനനഷ്ട കേസ് നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി ആരോപണം ഉന്നയിച്ചതെന്നും മനഃപൂർവം ആരോപണങ്ങൾ പ്രചരിപ്പിച്ചതാണെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും പരാതിയിൽ പറയുന്നു.
ഹൈദരാബാദ് ∙ ദക്ഷിണേന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന വിവാദത്തിൽ.
ന്യൂഡൽഹി ∙ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിൽ ബിജെപി നടത്തിയ കരുനീക്കത്തിനൊപ്പം ഭാഗ്യവും കൈവിട്ടതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ അഭിഷേക് മനു സിങ്വിയെ തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 3നാണ് ഉപതിരഞ്ഞെടുപ്പ്. തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് എംപിയായിരുന്ന കെ.കേശവറാവു രാജിവച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തിരഞ്ഞെടുപ്പ്. തെലങ്കാന നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസിനുള്ളതിനാൽ വിജയത്തിൽ സംശയമില്ല.
ന്യൂഡൽഹി ∙ വിവാഹമോചിതയായ മുസ്ലിം സ്ത്രീക്കും ക്രിമിനൽ നടപടി ചട്ട (സിആർപിസി) പ്രകാരം ജീവനാംശം ആവശ്യപ്പെട്ട് കേസ് നൽകാമെന്ന് സുപ്രീം കോടതി വിധിച്ചു. ജീവനാംശം ദാനമല്ലെന്നും അത് വിവാഹിതരായ എല്ലാ മതത്തിലും പെട്ട സ്ത്രീകളുടെയും അവകാശമാണെന്നും വ്യക്തമാക്കിയാണ് രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന വിധി. സിആർപിസിയിലെ 125–ാം വകുപ്പ് (ജീവനാംശം സംബന്ധിച്ചത്) വിവാഹിതരായവർക്കു മാത്രമല്ല എല്ലാ മതത്തിലുമുള്ള, എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും വ്യത്യസ്ത വിധിന്യായങ്ങളിലൂടെ ജഡ്ജിമാരായ ബി.വി. നാഗരത്ന, എ.ജി. മസ്സി എന്നിവർ വ്യക്തമാക്കി.
ഹൈദരാബാദ് ∙ തെലങ്കാനയിൽ ബിആർഎസ് എംഎൽഎ ബി. കൃഷ്ണമോഹൻ റെഡ്ഡി കോൺഗ്രസിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിആർഎസ് വിട്ട് കോൺഗ്രസിലെത്തിയ എംഎൽഎമാരുടെ എണ്ണം ഇതോടെ 7 ആയി.
ഹൈദരാബാദ് ∙ പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിക്ക് കനത്ത തിരിച്ചടിയേകി തെലങ്കാനയിലെ 6 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ (എംഎൽസി) കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെയും സാന്നിധ്യത്തിലായിരുന്നു അംഗത്വവിതരണം.
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമറിയിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ഇക്കാര്യം അറിയിച്ച് രേവന്ത് റെഡ്ഡിക്ക് നായിഡു കത്തെഴുതി. ആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്തു വർഷം ആകുന്നതോടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
Results 1-10 of 439