Activate your premium subscription today
വാഷിങ്ടൻ∙ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ യുഎസ് സർക്കാർ കുറ്റം ചുമത്തി. ട്രംപിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫർഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്. ഷാക്കേരിയെ അറസ്റ്റ്
ഏഷ്യയിലെ വലിയ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ് ലാപിസ് ലസൂലി റൂട്ട്. 2018 ൽ യാഥാർഥ്യത്തിലെത്തിയ ഈ പദ്ധതി അഫ്ഗാനിസ്ഥാനിൽ നിന്ന് ലാപിസ് ലസൂലി എന്ന വസ്തു തുർക്കിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്
‘ഭീകരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ച് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ ഭരണകൂടം റദ്ദാക്കിയതെന്ന് യുഎൻ ഏജൻസികൾ പറയുന്നു....
വാഷിങ്ടൻ ∙ അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിവരം. അൽ ഖായിദയുടെ കമാൻഡർ സ്ഥാനം ഇയാൾ ഏറ്റെടുത്തതായാണ് റിപ്പോർട്ട്. 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം.
കാബൂൾ ∙ മധ്യ അഫ്ഗാനിസ്ഥാനിലെ ദേകുന്തി പ്രവിശ്യയിൽ ആയുധധാരികൾ 14 പേരെ കൂട്ടക്കൊല ചെയ്തു. ഷിയ വിഭാഗത്തിലുള്ളവരെയാണ് കൊലപ്പെടുത്തിയത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉത്തരവാദിത്തമേറ്റെടുത്തു. അക്രമികൾക്കെതിരെ നടപടിയുണ്ടാവുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ബര്‍ലിന്‍ ∙ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട അഫ്ഗാന് പൗരന്മാരെ ജര്‍മനി നാടുകടത്തി തുടങ്ങി.
ബർലിൻ ∙ 28 അഫ്ഗാൻ പൗരന്മാരെ ജർമനി നാടുകടത്തി. 2021 ൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചശേഷം ആദ്യമായാണ് ഈ നടപടി. പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ സിറിയയിൽനിന്നുള്ള അഭയാർഥി 3 പേരെ വധിച്ച് ദിവസങ്ങൾക്കകമാണു നാടുകടത്തൽ.
അബുദാബി ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ നിന്നുള്ള സ്ഥാനപതിയുടെ യോഗ്യതാപത്രം യുഎഇ സ്വീകരിച്ചു.
അമു ധാര്യ, കാബൂൾ, ഹെൽമന്ദ്, ഹരിരുദ് നദികൾ നനയ്ക്കുന്ന നാടാണെങ്കിലും ഊഷരഭൂമിയാണ് അഫ്ഗാൻ. മലനിരകളും വരണ്ട സമതലങ്ങളുമുള്ള രാജ്യം. എന്നാൽ ഈ പരുക്കൻ പ്രകൃതിയിൽ ഭൂമി കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂർവലോഹങ്ങളുമടങ്ങിയ വമ്പൻ നിക്ഷേപം. ഒരു ട്രില്യൻ
Results 1-10 of 898