Activate your premium subscription today
ലണ്ടൻ ∙ യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്ബേണിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിൻ മത്തായി (41) ആണ് വിടപറഞ്ഞത്.
ലണ്ടൻ/കോട്ടയം ∙ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ബിജോയ് സെബാസ്റ്റ്യൻ വിജയിച്ചതോടെ മലയാളി നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആഹ്ലാദത്തിൽ.
യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥി വിജയിച്ചു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സരത്തിൽ വിജയിച്ച് ചരിത്ര നേട്ടത്തിന് ഉടമയായത്.
രാഷ്ട്രീയവും പൊതു ജനസേവനവും ഇന്ന് വെറും മിമിക്രിയായി മാറി, പൊതുപ്രവർത്തനം നേതാക്കന്മാർക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയുമാണെന്ന്, അഡ്വ ജയശങ്കർ. ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിൽ നടന്ന സംവാദത്തിൽ രാഷ്ട്രീയ നിരീക്ഷകനും ചിന്തകനും വാക്മിയുമായ അഡ്വ. എ ജയശങ്കറോടൊപ്പം കേംബ്രിജ് മലയാളി മേയറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാലയും പരിപാടിയിൽ പങ്കെടുത്തു.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വൽതാംസ്സ്റ്റോയിലുള്ള സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഇന്ന് മരിയൻ ദിനാചരണം.
ലണ്ടൻ/കൊല്ലം ∙ കാൻസർ ചികിത്സയിൽ തുടരവേ മലയാളി യുവതി യുകെയിൽ അന്തരിച്ചു. അഞ്ച് വർഷമായി തുടരുന്ന കാൻസർ ചികിത്സയ്ക്ക് ഒടുവിൽ വിട പറഞ്ഞത് കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമ്മല നെറ്റോ (37) ആണ്. സ്തനാര്ബുദം ബാധിച്ചതിനെ തുടര്ന്ന് രണ്ടാം വര്ഷം ബ്രസ്റ്റ് നീക്കം ചെയ്തെങ്കിലും കാന്സര് കൂടുതൽ ശരീര
ലണ്ടൻ∙ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയുടെ ആത്മഹത്യ, ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന 'ക്യാൻസൽ കൾച്ചറിനെ’ സംബന്ധിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നു. കോർപ്പസ് ക്രിസ്റ്റി കോളജിലെ മൂന്നാം വർഷ മെറ്റീരിയൽ സയൻസ് വിദ്യാർഥിയായ അലക്സാണ്ടർ റോജേഴ്സ് (20) ഈ വർഷം
ലണ്ടനിൽ നടക്കുന്ന ലോകത്തിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം വ്യാപാര മേളയായ വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ പവിലിയൻ പ്രധാന ആകർഷണമായി.
ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്റെ മാതൃദേവാലയമായ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഇടവക പെരുന്നാൾ ആരംഭിച്ചു. നവംബർ 2 ന് ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മയിൽ ആരംഭിച്ച പെരുന്നാളിന്റെ പ്രധാന ശുശ്രൂഷകൾ നവംബർ 9, 10
യുകെ ഉള്പ്പടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വീസ തട്ടിപ്പുകള് തുടര്കഥകളാകുന്ന സാഹചര്യത്തില് സുരക്ഷിത കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാര് സംഘടിപ്പിക്കുന്നു. പ്രവാസി ലീഗല് സെല്ലിന്റെ(പിഎല്സി) യുകെ ചാപ്റ്റര് യുകെ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന യുകെഎംഎസ്ഡബ്ലിയു ഫോറവുമായി ചേര്ന്നാണ് വെബിനാര് സംഘടിപ്പിക്കുന്നത്.
Results 1-10 of 784