Activate your premium subscription today
കൊച്ചി∙ യെമൻ പൗരനായ യുവാവു കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ നിശ്ചലം. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകളാണു വഴിമുട്ടിയത്.
കൊച്ചി ∙ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ സനായിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടിയുള്ള നീക്കങ്ങളിൽ സുപ്രധാന നീക്കവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ. നിമിഷയുടെ മോചനത്തിനായി യെമനിൽ ആദ്യ ഘട്ട ചർച്ചകൾ നടത്താൻ 40,000 യുഎസ് ഡോളർ
ജിദ്ദ ∙ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനക്ക് ആവശ്യമായ ആദ്യഘട്ട പണം ലഭ്യമായി. ഇരുപതിനായിരം ഡോളറാണ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന്റെ അഭ്യർഥന പ്രകാരം ഇതുവരെ ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി
കൊച്ചി∙ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ സനായിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടിയുള്ള ചർച്ചകൾക്കായി പണം യെമനിലെ അഭിഭാഷകനിലേക്ക് എത്തിക്കാൻ ഇന്ത്യൻ എംബസിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കൊല്ലപ്പെട്ട തലാൽ
പാലക്കാട് ∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ആശ്വാസധനം (ബ്ലഡ് മണി) സമാഹരിക്കാനുള്ള ശ്രമം കെ.ബാബു എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ചതായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലിന്റെ ഭാരവാഹികളായ എ.കെ.മൂസ, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ അറിയിച്ചു. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കു പിന്തുണ നൽകണമെന്നു യെമനിൽ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷൻ കൗൺസിലിനെ സഹായിക്കുന്ന സാമുവൽ ജെറോമും ആവശ്യപ്പെട്ടു.
കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് അറബ് രാജ്യമായ യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങൾ തുടരുന്നു. ‘ബ്ലഡ് മണി’ നൽകി നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണു ശ്രമം നടക്കുന്നത്. നിമിഷയെ കാണാൻ കഴിഞ്ഞ ഏപ്രിൽ 24നു യെമനിൽ എത്തിയ അമ്മ പ്രേമകുമാരി അവിടെ തങ്ങുകയാണ്. ആക്ഷൻ കൗൺസിലിന്റെ സഹായിയായ സാമുവൽ െജറോമിന്റെ വസതിയിലാണ് താമസം
കൊച്ചി∙ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 24നു യെമൻ തലസ്ഥാനമായ സാനയിലെത്തി ജയിലിൽ നിമിഷപ്രിയയെ സന്ദർശിച്ച അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. പ്രേമകുമാരിയും യെമൻ പ്രവാസിയും മനുഷ്യാവകാശപ്രവർത്തകൻ സാമുവേൽ ജെറോമുമാണു നിമിഷയുടെ മോചനത്തിനുള്ള ശ്രമം നടത്തുന്നത്.
സനാ (യെമൻ)∙ യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ അമ്മ പ്രേമകുമാരി അടുത്ത ദിവസം ആരംഭിക്കും. ഇന്നു മുതൽ മൂന്നു ദിവസം യെമനിൽ പൊതു അവധിദിനങ്ങളാണ്. അതു കഴിയുന്നതോടെ പ്രേമകുമാരിയും യെമൻ പ്രവാസിയും സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ പ്രതിനിധിയുമായ സാമുവേൽ ജെറോമും നിമിഷയുടെ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഇവരെ സഹായിക്കാൻ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകനും സനയിലെത്തിയിട്ടുണ്ട്. നിമിഷപ്രിയയെ കഴിഞ്ഞ ദിവസം പ്രേമകുമാരി ജയിലിൽ സന്ദർശിച്ചിരുന്നു.
സന (യെമൻ) ∙ ‘െന്റ കുട്ട്യേ...’ എന്നു വിളിച്ചു പ്രേമകുമാരി മകളെ ചേർത്തണച്ചു. 12 വർഷത്തിനു ശേഷം അമ്മ മകളെ കണ്ടുമുട്ടിയ നിമിഷം. യെമൻ സ്വദേശിയായ യുവാവു കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ ഇന്നലെ രാവിലെയാണു പ്രേമകുമാരിക്കും അവരെ സഹായിക്കുന്ന പ്രവാസിയും മനുഷ്യാവകാശ പ്രവർത്തകനുമായ സാമുവൽ ജെറോമിനും അനുമതി ലഭിച്ചത്.
സന∙ ജയിലിൽവച്ച് കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്നg കെട്ടിപ്പിടിച്ചെന്ന് അമ്മ പ്രേമകുമാരി. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നതെന്നും അവർ പറഞ്ഞു. വർഷങ്ങൾക്കുശേഷം മകളെ ജയിലിൽവച്ച് കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങൾ പങ്കുവക്കുകയായിരുന്നു അവർ.
Results 1-10 of 70