Activate your premium subscription today
Monday, Apr 21, 2025
ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രംഗത്തെത്തി. ബിൽ ഏതെങ്കിലും സമുദായത്തിന്റെ മതവിശ്വാസത്തെയോ വികാരത്തെയോ വ്രണപ്പെടുത്തുന്നില്ലെന്നും മുൻകാല തെറ്റുകൾ തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
മുംബൈ∙ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായവ കണ്ടെത്താനും നിലപാട് വിശദീകരിക്കാനുമുള്ള നടപടികൾക്ക് മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ തുടക്കമിട്ടു. വാർത്തകളുടെ നിരീക്ഷണത്തിനായി 10 കോടി ചെലവിൽ മീഡിയ മോണിറ്ററിങ് സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ വിജ്ഞാപനം.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും മുഗൾ ചക്രവർത്തി ഔറംഗസേബിന്റെയും ഭരണം സമാനമാണെന്ന വാദം ആവർത്തിച്ച് എംപിസിസി അധ്യക്ഷൻ ഹർഷ്വർധൻ സപ്കൽ. ഇതേ പ്രസ്താവനയുടെ പേരിൽ നേരത്തെ സപ്കൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സപ്കൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ അടക്കം കോലാഹലങ്ങളുണ്ടായി.
മുംബൈ ∙ ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി നാഗ്പുരിൽ ഉണ്ടായ സംഘർഷത്തിൽ 9 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നൂറായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 17 പേരെ കോടതി ഇന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മുംബൈ∙ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ നാഗ്പുരിൽ കർഫ്യൂ തുടരുന്നു. 5 കേസുകളിൽ 60 പേരെ അറസ്റ്റ് ചെയ്തു. ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഒട്ടേറെ വാഹനങ്ങളും കടകളും വീടുകളും അക്രമി സംഘം തകർത്തു.
മുംബൈ ∙ സംഭാജി നഗറിലുള്ള (ഔറംഗാബാദ്) ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ കുടീരത്തെ കോൺഗ്രസ് സർക്കാർ ആണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുരാവസ്തു പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും
ബീഡ് സർപഞ്ചിന്റെ കൊലപാതകവുമയി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടർന്നു മഹാരാഷ്ട്ര മന്ത്രിസഭയിൽ നിന്നു ധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുണ്ടെയുടെ അടുത്ത അനുയായിയും എൻസിപി നേതാവുമായ മാൽമീക് കാരാഡ് അറസ്റ്റിലായതിനു പിന്നാലെയാണ് രാജി. കാരാഡിനെ പിടികൂടിയതിനെ തുടർന്നു മുണ്ടെക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും സ്ഥാനമൊഴിയാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയുമായിരുന്നു.
മുംബൈ ∙ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിൽ അകൽച്ച കൂടുന്നതിനിടെ, മുഖ്യമന്ത്രിയെ ഉദ്ധവ് വിഭാഗം വീണ്ടും അഭിനന്ദിച്ചു. മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് രണ്ടു മാസത്തിനിടെ രണ്ടാം തവണയും ഫഡ്നാവിസിനെ പുകഴ്ത്തിയത്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാർ പഴ്സനൽ സ്റ്റാഫിനെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കരുതെന്ന് ഫഡ്നാവിസ് കർശനമായി നിർദേശിച്ചിരുന്നു. ഷിൻഡെ വിഭാഗം നിർദേശിച്ച 12 പേരെ സ്റ്റാഫ് അംഗങ്ങളായി അംഗീകരിച്ചുമില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കിയത് മികച്ച തീരുമാനമാണെന്നു സഞ്ജയ് റാവുത്ത് പറഞ്ഞു.
മുംബൈ ∙ മഹാരാഷ്ട്രയിൽ 20 ശിവസേന (ഷിൻഡെ) എംഎൽഎമാരുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പിൻവലിച്ചതോടെ ഭരണമുന്നണിയിലെ പോര് മുറുകുന്നു. പ്രശ്നം രൂക്ഷമാകാതിരിക്കാൻ ബിജെപി, എൻസിപി (അജിത്) നേതാക്കളുടെ സുരക്ഷയും ചുരുക്കിയെങ്കിലും നടപടി കൂടുതൽ ബാധിച്ചത് ശിവസേനാ നേതാക്കളെയാണ്.
മുംബൈ ∙ നിർബന്ധിത മതപരിവർത്തനത്തിനും ‘ലൗ ജിഹാദിനും’ എതിരെ നിയമനിർമാണത്തിനു മഹാരാഷ്ട്രയും. നിയമപരവും സാങ്കേതികവുമായ വശങ്ങള് പരിശോധിക്കാന് ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്ജയ് വര്മയാണു അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം, ആഭ്യന്തരം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളില് നിന്നുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
Results 1-10 of 202
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.