Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം ∙ വേതന വർധന ഉൾപ്പെടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തുന്ന സമരം 5 ദിവസം പിന്നിട്ടു. എൻ ജി ഒ അസോസിയേഷൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും മഹിളാ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി പ്രകടനം നടത്തി. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്നലെ പങ്കെടുത്തത്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ, ഭരണത്തിലിരിക്കുന്ന ആം ആദ്മിക്ക് തിരിച്ചടിയേൽക്കുമെന്നാണ് പ്രവചനങ്ങൾ. എക്സിറ്റ് പോൾ ഫലങ്ങളിൽ 2 എണ്ണം മാത്രമേ ആം ആദ്മി പാർട്ടിക്ക് മുൻതൂക്കം പ്രവചിക്കുന്നുള്ളൂ. 2 എക്സിറ്റ് പോളുകൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുമ്പോൾ ബാക്കിയെല്ലാം ബിജെപിക്ക് വ്യക്തമായ ലീഡ് നിലയാണ് പറയുന്നത്. മദ്യനയ അഴിമതി മുതൽ യമുനയിലെ വിഷജല പരാമർശം വരെ ചർച്ചയായ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിക്കും കേജ്രിവാളിനും കാലിടറുമെന്നാണ് പ്രവചനം.
തിരുവനന്തപുരം ∙ ലൈംഗിക ആരോപണക്കേസിൽ പ്രതി ചേർക്കപ്പെട്ട നടനും എംഎൽഎയുമായ എം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് മഹിളാ യുവജന സംഘടനകളുടെ പ്രതിഷേധം. മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും കുമാരപുരത്തെ മുകേഷിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയപ്പോൾ ക്ലിഫ്ഹൗസിലേക്കായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. മഹിളാ കോൺഗ്രസ് മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളാണെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ
ബെംഗളൂരു∙ തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തത് കർണാടക രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ മകനും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ എന്നിവർക്കെതിരെയുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹാസനിലെ ദൾ സ്ഥാനാർഥിയായ പ്രജ്വൽ 26ന് വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ ജർമനിയിലേക്ക് കടന്നതായാണ് വിവരം.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ചില പാർട്ടികളുടെ പ്രകടന പത്രികകൾ പുറത്തുവന്നു കഴിഞ്ഞു. അത്യാകർഷകമായ 25 വാഗ്ദാനങ്ങളുമായാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങിയിരിക്കുന്നത്. കർഷകർ, തൊഴിലാളി, സ്ത്രീകൾ,യുവാക്കൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ലക്ഷ്യമിടുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും പദ്ധതികൾ നടപ്പിലാക്കാൻ രാജ്യത്തിന് എത്ര ലക്ഷം കോടി രൂപ ചെലവ് വരുമെന്നും ഇത്രയും തുക എവിടെ നിന്ന് ലഭ്യമാക്കുമെന്ന കാര്യങ്ങൾ വിശദമായി പരിശോധിക്കുന്ന മനോരമ ഓൺലൈൻ പ്രീമിയം സ്റ്റോറിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പോയവാരത്തിൽ ട്രെന്റിങ് വിഷയമായിരുന്നു കുതിച്ചുയരുന്ന സ്വർണവില. സ്വർണവിലയിൽ വൻ വർധന കണ്ട മാസമായിരുന്നു 2024 മാർച്ച്. ഏറ്റവും കൂടുതൽ റെക്കോർഡുകളും പിറന്ന മാസം. മാർച്ചിൽ 8 തവണയാണ് സ്വർണവില റെക്കോർഡ് നിരക്ക് പുതുക്കിയത്. ഭാവിയിൽ സ്വർണ വിലയിൽ എന്തു സംഭവിക്കും? ഇപ്പോഴത്തെ വില കുതിപ്പിന് പിന്നിലെന്ത് ? തുടങ്ങി കാര്യങ്ങൾ വിശകലനം ചെയ്ത സ്റ്റോറിയും പ്രീമിയം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണവും മദ്യവും വലിയ ചർച്ചയാകാറുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മേയ് 20 വരെ രാജ്യത്താകമാനം പിടിച്ചെടുത്ത 3456 കോടിയുടെ മൂല്യമുള്ള പണം, ലഹരിമരുന്ന്, മദ്യം, സ്വർണം, വെള്ളി തുടങ്ങിയ വസ്തുക്കളാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും പരിശോധനകള് ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളെ കണക്കുകളും ഇപ്പോഴത്തെ ചില പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുന്ന പ്രീമിയം സ്റ്റോറി ട്രെന്റിങ്ങായിരുന്നു.
തിരുവനന്തപുരം ∙ കോൺഗ്രസ് ദുർബലമായ ബൂത്തുകളുടെ ചുമതല പാർട്ടിയുടെ പോഷക സംഘടനകൾ ഏറ്റെടുക്കും. യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, കെഎസ്യു എന്നീ സംഘടനകളോട് ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ പാർട്ടി നിർദേശം നൽകി. കോൺഗ്രസിന്റെ ശക്തിയും സ്വാധീനവും അനുസരിച്ചു ബൂത്തുകളെ എ,ബി,സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകളാണു പോഷക സംഘടനകൾ ഏറ്റെടുക്കുന്നത്. ഇവിടെ സ്ക്വാഡ് പ്രവർത്തനത്തിനു പ്രത്യേക ടീം രൂപീകരിക്കും.
തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇവർക്കു പിന്തുണയുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കൂടി ചേർന്നതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം രൂക്ഷമായി.
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം, ഡീൻ ഉൾപ്പെടെ അധ്യാപകരെ സർവീസിൽ നിന്നു പുറത്താക്കി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം, മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്യു സംസ്ഥാന അധ്യക്ഷന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നിരാഹാര സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രചാരണപരിപാടി ‘സമരാഗ്നി’ നാളെ കാസർകോട്ട് ആരംഭിക്കുകയാണ്. 31 പട്ടണങ്ങളിലായി 31 റാലി. എല്ലായിടത്തും വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണു തീരുമാനം. സംഘടനാ ദൗർബല്യങ്ങളുടെ പേരിൽ പലപ്പോഴും പ്രതിക്കൂട്ടിലാകാറുള്ള കോൺഗ്രസിനു വൻ ശക്തിപ്രകടനം എല്ലായിടത്തും സാധ്യമാകുമോ?
Results 1-10 of 61
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.