Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ പൗരസ്ത്യ സഭയെയും പാശ്ചാത്യ സഭയെയും കൂട്ടിയിണക്കുന്ന പാലമാണ് മാർത്തോമ്മാ സഭയെന്ന് ഫ്രാൻസിസ് മാർപാപ്പ. സഭാ ഐക്യ സംഭാഷണത്തിനായി വത്തിക്കാനിലെത്തിയ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരുടെ സംഘവുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ. രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നിരീക്ഷകനായി പങ്കെടുത്തതും 2022ൽ ഇരുസഭകളും തമ്മിൽ ചർച്ചകൾ ആരംഭിച്ചതും മാർപാപ്പ അനുസ്മരിച്ചു. സഭാ ഐക്യ സംഭാഷണ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. പ്രേഷിത പ്രവർത്തനങ്ങളെ പറ്റി എക്യുമെനിക്കൽ സിനഡ് സമ്മേളിക്കുന്നതു സംബന്ധിച്ച് മാർപാപ്പ പ്രതീക്ഷ പങ്കുവച്ചു.
റോം∙ സഭൈക്യ ബന്ധത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും. ഇരു സഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിങ്ങിന്റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളായ 8 മെത്രന്മാരുമായി മാർപാപ്പ കൂടികാഴ്ച നടത്തിയത്.
സഭൈക്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദം പുതിയ തലത്തിലേക്ക്.
മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപായി ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ അറിയിച്ചു.
അബുദാബി ∙ ഏബ്രഹാമിക് ഫാമിലി ഹൗസ് പ്രതിനിധികൾക്ക് വത്തിക്കാനിൽ ഊഷ്മള സ്വീകരണം.
വത്തിക്കാൻ ∙ നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിനെ കൽദായസഭയുടെ നിസിബിസിന്റെ സ്ഥാനീയ ആർച്ച്ബിഷപ്പായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു
റോം ∙ റോമിലെ സൻ ജോവാനിലാറ്ററാനോ ബസിലിക്കയിൽ റോമാ രൂപതയുടെ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. അൻപത് വർഷങ്ങൾക്ക് ശേഷം റോമാ നഗരത്തിലെ ജനങ്ങളുമായി പാപ്പാ കുടികാഴ്ച നടത്തി. റോമാ രൂപതയുടെ വികാരി ജനറൽ മാർക്കോ ഡാമിലാനോഐക്യദാർഢ്യത്തിന്റെ ശൃംഖലകൾ പുനർനിർമ്മിക്കുന്നതിൽ പങ്കാളികൾ ആകാൻ അഭ്യർഥിച്ചു,
കോട്ടയം ∙ ‘ദാ, സദാ ചിരിക്കുന്ന വ്യക്തി’ – നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ പത്രക്കാരോടു പറഞ്ഞു. ആ ചിരി ഏറ്റവും നിറയുന്നതു മാർപാപ്പയുടെ അടുത്തുനിൽക്കുമ്പോഴാണെന്നു മോൺ. കൂവക്കാടും പറയും. മാർപ്പാപ്പയുടെ യാത്രകളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ട നിമിഷമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച മുഹൂർത്തമെന്നും അദ്ദേഹം പറയുന്നു. മാർപാപ്പ പാവങ്ങളെ ചേർത്തുപിടിക്കുന്നതും അവരെ സഹായിക്കുന്നതും അടുത്തുനിന്നു കാണുമ്പോഴുള്ള ആനന്ദം വലുതാണെന്നും മോൺ. കൂവക്കാട് പറയുന്നു.
കൊച്ചി ∙സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 9 ബിഷപ്പുമാരെ കൂടി അംഗങ്ങളായി നിയോഗിച്ചിട്ടുണ്ട്.
വത്തിക്കാന് സിറ്റി ∙ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന് വിസമ്മതിച്ചതിന് സിറിയയില് മരണം വരിച്ച എട്ട് ഫ്രാന്സിസ്കന് സന്യാസിമാരും 3 അല്മായരും ഉള്പ്പെടെ 14 വാഴ്ത്തപ്പെട്ടവരെ ഫ്രാന്സിസ് മാര്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
Results 1-10 of 306