Activate your premium subscription today
Sunday, Apr 20, 2025
ആയിരം വർഷങ്ങളിലധികം പഴക്കമുള്ള ശിലാരൂപങ്ങളുടെ കേന്ദ്രമായ സൗദിയുടെ വടക്കു–പടിഞ്ഞാറൻ മേഖലയിലെ തയ്മ ശ്രദ്ധ നേടുന്നു. തയ്മയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന പുരാവസ്തു ലിഖിതങ്ങളിൽ പ്രാചീന മനുഷ്യൻ ഉപയോഗിച്ച ഉപകരണങ്ങളിൽ നിന്ന് തുടങ്ങി ദൈനംദിന ജീവിതത്തിന്റെയും മതപരമായ ആചാരങ്ങളുടെയും വിശദാംശങ്ങൾ പ്രതിഫലിപ്പിക്കുന്ന ചിഹ്നങ്ങളും കാണാം.
ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങള്‍ സന്ദർശിക്കാനാണ് ക്ഷണം.
മനാമ∙ ബഹ്റൈനിലെ പുരാവസ്തു ഗവേഷകർ 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ബഹ്റൈൻ കോട്ടയ്ക്കടുത്തുള്ള ചരിത്ര സ്ഥലത്താണ് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കുവേണ്ടി നടത്തിയ ഗവേഷണത്തിൽ ഖനനത്തിനിടെ കുഴിച്ചിട്ട നിലയിൽ നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്. പുരാതന ചൈനയുടേതെന്ന് കരുതപ്പെടുന്ന പാത്രങ്ങളുടെയും
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ അയ്യായിരം വർഷം പഴക്കമുള്ള ആദിമ കാർഷിക സമൂഹത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി. ആഫ്രിക്കയിൽ നൈൽ താഴ്വരയ്ക്ക് വെളിയിൽ കണ്ടെത്തപ്പെട്ട ഏറ്റവും പഴക്കമുള്ള സമൂഹമാണ് ഇത്. കാർഷികസംസ്കൃതി നിലനിന്നിരുന്ന ഇവിടത്തെ ജനങ്ങൾ മെഡിറ്ററേനിയൻ നാടുകളിലെ ആളുകളുമായി വ്യാപാരം നടത്തിയിരുന്നു.
ഇംഗ്ലണ്ടിലെ ലോകപ്രശസ്തമായ സ്റ്റോൺഹെൻജ് ഘടനയുടെ ഉള്ളിലുള്ള കല്ലുകളിൽ ഏറ്റവും വലുതായ കല്ല് എത്തിച്ചത് സ്കോട്ലൻഡിൽ നിന്നാണെന്നു പുതിയ പഠനം. കല്ല് വടക്കൻ ഇംഗ്ലണ്ടിൽനിന്നോ അല്ലെങ്കിൽ സ്കോട്ലൻഡിൽ നിന്നോ ആകാമെന്ന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു പഠനം സാധ്യത കൽപിച്ചിരുന്നു പടിഞ്ഞാറൻ വെയിൽസിൽ നിന്നാണ് ഈ
മനുഷ്യൻ അടിവസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടു 40000 വർഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തി പുതിയ ഗവേഷണം. സൈബീരിയയിലെ ഗുഹകളിൽ ജീവിച്ച മനുഷ്യരായിരുന്നത്രേ ആദ്യമായി അടിവസ്ത്രങ്ങൾ നിർമിച്ച് ഉപയോഗിക്കാൻ തുടങ്ങിയത്.മൃഗങ്ങളുടെ എല്ലുകൾ ഉപയോഗിച്ചുള്ള സൂചികൾ 70000 വർഷമായിട്ടെങ്കിലും മനുഷ്യവംശം
പാറ്റയെന്നും കൂറയെന്നും ഇംഗ്ലിഷിൽ കോക്റോച്ച് എന്നും അറിയപ്പെടുന്ന കൊച്ചുകീടത്തിന്റെ ശാസ്ത്രനാമം ബ്ലാറ്റെല്ലാ ജെർമാനിക്ക (Blatella Germanica) എന്നാണ്. പേരിട്ടതു പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ കാൾ ലിന്നിയസാണ്. പേരുകേട്ട് കൂറ ജർമനാണെന്നു കരുതരുത്. കൂറ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു. കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനെടുത്തപ്പോൾ അതിനകത്തു പതിഞ്ഞു കിടക്കുന്ന ചത്ത കൂറയെ കണ്ടത് ഇപ്പോഴും അറപ്പോടെ ഓർക്കുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം സർവവ്യാപിയാണു കൂറ. അതിന്റെ ദേശാടനവും ആഗോള വിഹാരവും ഹാർവഡ് സർവകലാശാലയിലെ ഡോ. ക്വാൻ ടാങ്ങും ഗവേഷകസംഘവും പഠിച്ചു. 6 ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലെ 57 വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായി 280 തരം കൂറകളുടെ ജീൻ പരിശോധിച്ചു. ഇന്ത്യയിൽനിന്ന് 25 സാംപിൾ പഠനത്തിലുണ്ടായിരുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, വിജയവാഡ, സൂറത്ത് എന്നിവിടങ്ങളിൽനിന്ന് 5 സാംപിൾ വീതമാണു ശേഖരിച്ചത്. 2000 വർഷത്തെ ദേശാടനത്തിന്റെ ചുരുളുകളാണ് ഗവേഷകർ തുറന്നത്.
ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ
851 ഭാഷകളുള്ള നാടാണ് പാപ്പുവ ന്യൂഗിനി. ഓസ്ട്രേലിയയ്ക്ക് വടക്കും ഇന്തൊനീഷ്യയ്ക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്നപാപ്പുവ ന്യൂഗിനി നിബിഡവനങ്ങളാൽ സമ്പന്നമാണ്. ആമസോണും കോംഗോയും കഴിഞ്ഞാൽ ഏറ്റവും വലിയ മഴക്കാടുള്ളതും ഇവിടെയാണ്. 2,88,000 ചതുരശ്ര കിലോമീറ്ററാണ് ഈ മഴക്കാടിന്റെ വിസ്തീർണം.ലോകത്ത് അപൂർവമായുള്ള
ചുവന്ന അണ്ണാന്മാര് മനുഷ്യരുമായി കൂടുതല്‍ അടുത്ത് കഴിയുന്നത് മധ്യകാല ഇംഗ്ലണ്ടില്‍ സ്വാഭാവികമായിരുന്നു. വസ്ത്രങ്ങള്‍ നിര്‍മിക്കാനായി ഇവയുടെ രോമങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവയെ ഇംഗ്ലീഷുകാര്‍ ഓമന മൃഗങ്ങളായും വളര്‍ത്തിയിരുന്നു. ഈ അണ്ണാനുകളിലൂടെയാണ് മധ്യകാലഘട്ടത്തിലെങ്കിലും ഇംഗ്ലണ്ടിൽ മനുഷ്യരിലേക്ക്
Results 1-10 of 112
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.