Activate your premium subscription today
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡ് (2–1). അവസാന നിമിഷം നേടിയ 2 ഗോളുകളിലാണ് യുണൈറ്റഡിന്റെ ആവേശജയം. 88–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ്, 90–ാം മിനിറ്റിൽ അമാദ് ദയാലോ എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. 36–ാം മിനിറ്റിൽ ഹോസ്കോ
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) പോയിന്റ് പട്ടികയിൽ ഒന്നും മൂന്നും സ്ഥാനത്തുള്ള ലിവർപൂളിനും ആർസനലിനും സമനിലക്കുരുക്ക്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ ഫുൾഹാം 2–2ന് സമനിലയിൽ കുരുക്കിയപ്പോൾ, ആർസനലിനെ എവർട്ടൻ ഗോൾരഹിത സമനിലയിൽ തളച്ചു. അഞ്ചും ആറും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ആസ്റ്റൺ
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) ഗോൾമഴ പെയ്ത മത്സരത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് ടോട്ടനം ഹോട്സ്പറിനെ വീഴ്ത്തി ചെൽസി. ആവേശകരമായ മത്സരത്തിൽ 4–3നാണ് ചെൽസിയുടെ വിജയം. ഒരു ഘട്ടത്തിൽ 2–0ന് പിന്നിലായിപ്പോയ ചെൽസി, ശക്തമായി തിരിച്ചടിച്ചാണ് മത്സരം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ ആർസനലിനെ
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ ആദ്യ തോൽവി സമ്മാനിച്ച് ആർസനൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ, അമോറിമിന്റെ യുണൈറ്റഡിനെ തകർത്തത്. തുടർ തോൽവി പരമ്പരകൾക്കൊടുവിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.
ലണ്ടൻ∙ റൂബൻ അമോറിമിനു കീഴിലുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശപ്പെടുത്തുന്ന സമനില. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള ഇപ്സ്വിച്ച് ടൗണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കിയത്. മാർക്കസ് റാഷ്ഫോർഡിന്റെ ഗോളിൽ 2–ാം മിനിറ്റിൽത്തന്നെ മുന്നിൽക്കയറിയ യുണൈറ്റഡിനെതിരെ, 43–ാം
മാഞ്ചസ്റ്റർ∙ പുതിയ പരിശീലകൻ ചുമതലയേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ, ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് താൽക്കാലിക പരിശീലകൻ റൂഡ് വാൻ നിസ്റ്റൽറൂയി. തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിനു പിന്നാലെയാണ്, പരിശീലക സംഘത്തിൽ അംഗമായിരുന്ന ഇതിഹാസ താരം
ലണ്ടൻ∙ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഇതെന്തു പറ്റി! ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഉത്തരം തേടുന്ന ചോദ്യമിതാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായി ഒരു സീസണിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയിരിക്കുകയാണ് സിറ്റി. പരിശീലകനെന്ന നിലയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ്
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആർസനലിനും തോൽവി. ബോൺമത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ തോൽപിച്ചത്. ഒൻപതാം മിനിറ്റിൽ അന്റോയിൻ സെമെന്യോയും 64–ാം മിനിറ്റിൽ എവാനിൽസനുമാണു ബോൺമത്തിനായി ലക്ഷ്യം കണ്ടു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇൻജറി ടൈം ഗോളിൽ വെസ്റ്റ് ഹാമാണ് എറിക് ടെൻ ഹാഗിന്റെ ടീമിനെ വീഴ്ത്തിയത്. (2–1). സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 74–ാം മിനിറ്റിൽ ക്രൈസൻസിയോ സമർവിലിന്റെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാസെമിറോയിലൂടെ (81–ാം മിനിറ്റ്) യുണൈറ്റഡ് തിരിച്ചടിച്ചു.
ലണ്ടൻ ∙ ഇൻജറി ടൈമിൽ ഡിഫൻഡർ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വൂൾവ്സിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം (2–1). കളി തീരാൻ 3 മിനിറ്റു മാത്രം ശേഷിക്കെയാണ് (90+5) സ്റ്റോൺസിന്റെ ഹെഡർ വൂൾവ്സ് വലയിലെത്തിയത്.
Results 1-10 of 231