നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി. ചാറ്റ്ജിപിടിയിൽ കഥയും കവിതയും ലേഖനങ്ങളും മുതൽ മറ്റു നിരവധി വിവരങ്ങൾ ലഭിക്കും. ഗൂഗിൾ സേർച്ചിൽ ചില ലിങ്കുകളാണ് ലഭിക്കുന്നതെങ്കില്‍ ചാറ്റ്ജിപിടിയിൽ കൃത്യമായ, നേരിട്ടുള്ള വിവരങ്ങളാണ് ലഭിക്കുക. ചാറ്റ്ജിപിടി അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റിന്റെ സേർച്ച് എൻജിൻ ബിങ്ങും പ്രവർത്തിക്കുന്നത്.