ADVERTISEMENT

രാജപുരം : കാസർകോട് ജില്ലയിൽ കനത്ത മഴ സാധ്യത തുടരുന്നതിനാൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം  ഇന്നു (ജൂലൈ 6) മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് ഡി എഫ് ഒ കെ. അഷ്റഫ് അറിയിച്ചു. 

ഇന്നലെ റാണിപുരം മലമുകളിലെത്തിയ സഞ്ചാരികൾ.
ഞായറാഴ്ച റാണിപുരം മലമുകളിലെത്തിയ സഞ്ചാരികൾ.

 

ഇനിയൊരു അറിയിപ്പുണ്ടാകും വരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല.  ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികളെ പനത്തടിയിൽ നിന്ന് തിരിച്ചയക്കും. കഴിഞ്ഞ അവധി ദിവസങ്ങളിൽ റാണിപുരത്തേക്ക് ഒട്ടേറെ സഞ്ചാരികളെത്തിയിരുന്നു.


കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി


കണ്ണൂർ ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ ആൻഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം  07/07/2023 വരെ   ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ട് ടൂറിസം സെന്റർ, ഏഴരക്കുണ്ട് ടൂറിസം സെന്റർ, ധർമ്മടം ബീച് ടൂറിസം സെന്റർ, ചാൽ ബീച് പാർക്ക്‌, ചൂട്ടാട് ബീച് ടൂറിസം സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന്  ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

Content Summary : Ranipuram eco tourism center closed due to heavy rain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com