അടുക്കളത്തോട്ടം ആരംഭിക്കുന്നതിനു മുഹൂർത്തം നോക്കണോ?

Mail This Article
കൃഷിചെയ്യാൻ മുഹൂർത്തം നോക്കണോ എന്ന് പലരും സംശയിക്കും. എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞ പോലെ വിത്തിടാനും തൈ നടാനും ഒരു സമയമുണ്ട് . രാവിലെയും വൈകിട്ടും നടുന്നത് പോലെയാവില്ല ഉച്ചയ്ക്ക് ഒരു ചെടി പറിച്ചു നടുന്നത്. മരങ്ങൾ വെയ്ക്കുന്നതു പോലെത്തന്നെ അത് വെട്ടാനും തിഥിയും അമാവാസിയും നോക്കണം എന്ന് മരംവെട്ടുകാർക്കെല്ലാം അറിയാവുന്ന കാര്യമാണ് .എന്നാൽ പെട്ടെന്ന് കൃഷിചെയ്യാൻ അനുകൂലമായ ഈ കോവിഡ് കാലത്ത് ഞാറ്റുവേല വരാൻ കാത്തിരിക്കാതെ ചെയ്യാവുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകാം.
ചീര, പയർ, വെണ്ട, വഴുതന തുടങ്ങിയ അടുക്കളത്തോട്ടം ചെയ്യാനായി സമയം നോക്കേണ്ട കാര്യമില്ല. ചിലപ്പോൾ കൂടുതൽ പരിചരണം വേണ്ടിവരാം. പ്രതീക്ഷിച്ച അത്രയും ഫലം കിട്ടിയില്ല എന്നും വരാം. എങ്കിലും ഈ അവസരം നഷ്ടപ്പെടുത്തരുത്.
തെങ്ങു നടാനും പ്ലാവു നടാനും മറ്റും നമുക്ക് നല്ല കാലത്തിനായി കാത്തിരിക്കാം . ചില മാസങ്ങൾ ചേന , ചേമ്പ് , നെല്ല് എന്നീ കൃഷികൾക്ക് പറഞ്ഞിട്ടുള്ളത് നമ്മുടെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് . വാഴയും മറ്റും അടുത്ത വർഷം എപ്പോൾ വെട്ടണം എന്ന് കണക്കാക്കിയാണ് കൃഷിചെയ്യുന്നത്.
നട്ടാൽ എന്ന് പൂവുണ്ടാകും കായുണ്ടാകും എപ്പോൾ വിളവെടുക്കാം എന്ന് ഒരു കർഷകൻ അറിഞ്ഞിരിക്കണം. ആധുനിക കാലത്തു മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം നനയ്ക്കാനും വളമിടാനുമൊക്കെ സൗകര്യം വർധിച്ചിരിക്കുകയാണ് . നല്ല വിത്ത്, നല്ല സ്ഥലം, നല്ല കാലാവസ്ഥ, ആവശ്യമായ പരിചരണം ഇവയുണ്ടെങ്കിൽ നമുക്ക് കൃഷി വിജയിപ്പിക്കാം.
വലിയ പാടം , വലിയ കൃഷി ഇവയ്ക്കൊക്കെ സമയം നോക്കാം . നഷ്ടം വരുമോ ലാഭകിട്ടുമോ എന്ന് മുൻകൂട്ടി അറിയാൻ വയ്യാത്ത സ്ഥിതിയിൽ ചുരുങ്ങിയത് നല്ല വളവുകിട്ടാനുള്ള എല്ലാ സാധ്യതകളും നമുക്ക് പ്രയോജനപ്പെടുത്താം . അതിനു ജ്യോതിഷത്തെയും മുഹൂർത്തത്തെയും ആശ്രയിക്കാം . അല്ലാതെ ചെറിയ അടുക്കളത്തോട്ടങ്ങൾക്ക് ഇതൊന്നും നോക്കേണ്ടതില്ല.....
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : Is Muhurtham Needed for Adukkalathottam Starting