ഇന്ന് ഹനൂമദ് ജയന്തി ; ഒരു തവണയെങ്കിലും ഈ സ്തോത്രം ജപിച്ചോളൂ , സർവദുരിതശാന്തി ഫലം
Mail This Article
ഇന്ന് ചൊവ്വാഴ്ചയും ഹനൂമദ് ജയന്തിയും ചേർന്ന് വരുന്ന സവിശേഷദിനം. ഇന്ന് ഹനൂമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാർഗമാണ് ചാലിസ ജപം.
വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. പ്രായഭേദമെന്യേ എല്ലാവർക്കും ഹനൂമാൻ ചാലിസ ജപിക്കാം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും ആവണം ജപം എന്നു മാത്രം. രാമഭക്തനും പ്രശസ്തകവിയുമായ തുളസീദാസ് ആണ് ഹനൂമാൻ ചാലിസ രചിച്ചത്. നാൽപതു ശ്ലോകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് ചാലിസ എന്ന നാമധേയം വന്നത്. തുടർച്ചയായി ജപിച്ച് കഴിയുമ്പോൾ അറിയാതെ തന്നെ ഇവ ഓർമയിൽ തെളിയും. നിഗൂഢ ദിവ്യത്വം നിറഞ്ഞതാണ് ഈ നാൽപതു ശ്ലോകങ്ങളും.
ഉത്തമഭക്തിയോടെ ജപിച്ചാൽ തന്റെ ഭക്തനെ യാതൊരുവിധത്തിലുള്ള ക്ലേശങ്ങളിലും അകപ്പെടാതെ ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം . ചാലിസ ജപിക്കുന്നതുപോലെതന്നെ ഉത്തമമാണ് ഭക്തിയോടെ ആ ജപം കേൾക്കുന്നതും. ആഗ്രഹപൂർത്തീകരണത്തിന് ഏറ്റവും ഉത്തമമാർഗമാണിത്.
English Summery : Importance of Chalisa Japam in Hanuman Jayanti Day