വെളിച്ചത്തിന്റെ ഉത്സവമായി ദീപാവലി

Mail This Article
×
ഇന്നു ദീപാവലി. തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവം.
ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ലക്ഷ്മീദേവി അവതരിച്ച ദിവസമാണിതെന്നാണു പ്രധാന ഐതിഹ്യം. അതുകൊണ്ടു തന്നെ ദീപാവലി നാളിൽ മഹാലക്ഷ്മിയെയാണു പ്രധാനമായും ആരാധിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓർമ പുതുക്കലാണു ദീപാവലി എന്നും ഐതിഹ്യമുണ്ട്.
ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ച് സീതാദേവിയെ വീണ്ടെടുത്ത് അയോധ്യയിൽ തിരിച്ചെത്തിയ ദിവസം എന്ന ഐതിഹ്യവും ദീപാവലിയുമായി ബന്ധപ്പെട്ട് ഉണ്ട്.
ദീപാവലിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.