ADVERTISEMENT

ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ 2023 എഡിഷൻ പുറത്തിറങ്ങി. പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന മനോരമ കലണ്ടർ ആപ്ലിക്കേഷനിൽ ജ്യോതിഷപരമായി ഒട്ടേറെ പുതുമകൾ ഉണ്ട്.

 

തുറന്നു വരുന്ന ആദ്യ സ്ക്രീനിൽ തന്നെ പ്രധാന തീയതികൾ കാണാനാകും. മുഹൂർത്തങ്ങൾ , ജന്മദിനങ്ങൾ , നമസ്ക്കാരസമയം, ശുഭദിനങ്ങൾ  തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാം. പ്രദോഷം, ഏകാദശി തുടങ്ങിയ വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. ഉദാഹരണത്തിന് ഓരോ മാസത്തിലെയും ഏകാദശി വ്രതദിവസം ഓർമിപ്പിക്കാൻ വ്രതങ്ങൾ  എന്നൊരു കാറ്റഗറി ഉണ്ടാക്കി റിമൈൻഡർ തയാറാക്കാം. ആരെയൊക്കെ ആണോ അന്നേ ദിവസം ഓർമപ്പെടുത്തേണ്ടത് അവരെയെല്ലാം ഈ മൊബൈൽ ആപ്ലിക്കേഷൻ ഓട്ടോമാറ്റിക് ആയി റിമൈൻഡർ ഇമെയിൽ ചെയ്യുന്നു. കേരളത്തിൽ അങ്ങോളമുള്ള എല്ലാ പ്രമുഖക്ഷേത്രങ്ങളിലെ ഉത്സവ സമയങ്ങൾ അതും കൊടിയേറ്റ് ,ആറാട്ട് എന്നീ വിശേഷദിനങ്ങൾ ഉൾപ്പെടെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.  

 

ഏതു പ്രവർത്തിയും  ശുഭസമയത്തു ചെയ്യുന്നത് അനുകൂല ഫലം നൽകുമെന്നാണല്ലോ വിശ്വാസം. എപ്പോഴും ജ്യോത്സ്യനെ  കണ്ടു സമയം ഗണിക്കാൻ കഴിഞ്ഞെന്നു വരില്ല. ഈ സമയങ്ങളിൽ നിങ്ങളുടെ നക്ഷത്രമനുസരിച്ച് ശുഭസമയം തിരഞ്ഞെടുക്കാൻ  സഹായകമാണിത്.  കൂടാതെ ശുഭകാര്യങ്ങൾക്ക് ഉത്തമമായ ഊൺനാളുകൾ ഓർമിപ്പിക്കാനും സംവിധാനം ഉണ്ട്.  

 

രാഹുകാലത്തിനും അലാം; മികച്ച സേർച്ച് ഓപ്ഷൻ

 

ഓരോ ദിനത്തിലേയും രാഹുകാലം, ഗുളികകാലം , ഉദയാസ്തമയ സമയങ്ങൾ എന്നിവയ്ക്കും അലാം ക്രമീകരിക്കാം. സാധാരണ മനോരമ കലണ്ടറിൽ ഉള്ളതുപോലെ കൊല്ലവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും ഈ കലണ്ടർ ആപ്പിലും ഉണ്ട്. മൂന്നുതരത്തിലുള്ള സേർച്ച് ഓപ്ഷനുകൾ മനോരമ കലണ്ടർ ആപ്പിൽ ഉണ്ട്. റിമൈൻഡറുകളും നോട്ടുകളും മറ്റും വളരെ എളുപ്പത്തിൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കാം. പ്രധാന ദിവസങ്ങൾ കണ്ടു പിടിക്കാം. 

 

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്ചെയ്യുക

 

ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്ചെയ്യുക

 

ഇന്ത്യയില്‍ ആൻ‍ഡ്രോയിഡിന് 50 രൂപയും ഐഒഎസിന് 79 രൂപയും മറ്റിടങ്ങളില്‍ 0.99 ഡോളറുമാണ് പരസ്യങ്ങളില്ലാത്ത ആപ്ലിക്കേഷനു നൽകേണ്ടത്. ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം.

 

Content Summary : Speciality of Manorama Calender App 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com