ADVERTISEMENT

ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ജനസഹസ്രങ്ങളുടെ  വിശ്വാസങ്ങളും അദ്ഭുതരമായ അനുഭവങ്ങളുമാണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഭക്തൻ ആത്മാർഥമായ മനസ്സോടെ പ്രാർഥിച്ചാൽ അവന്റെ ആഗ്രഹം നിറവേറ്റുമെന്നതിനാലാണ് സിദ്ധിവിനായകൻ എന്ന് അറിയപ്പെടുന്നത്. 

 

ക്ഷേത്രത്തിനുള്ളിലെ ഒരു ചെറിയ മണ്ഡപത്തിലാണ് ഗണപതിയുടെ സിദ്ധിവിനായക രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. വിനായകവിഗ്രത്തിന്റെ തുമ്പിക്കൈ വലതുവശത്തേക്ക് വളഞ്ഞിരിക്കുന്നു എന്ന പ്രത്യേകതയും ഈ വിഗ്രഹത്തിനുണ്ട്. ചതുർഭുജനായ മഹാഗണപതിയാണ്. മുകളിലെ വലതുകൈയിൽ താമരയും ഇടതുകൈയിൽ മഴുവും താഴെ വലതുകൈയിൽ മുത്തുമാലയും  ഇടതുകയ്യിൽ ഒരു പാത്രം നിറയെ ഇഷ്ടവിഭവമായ മോദകവുമാണ്. നെറ്റിയിൽ മഹാദേവന്റെ മൂന്നാംക്കണ്ണിനെ ഓർമിപ്പിക്കുന്ന വിധം മറ്റൊരു കണ്ണ് കൂടി സിദ്ധിവിനായകനുണ്ട്. കഴുത്തിൽ മാലയ്ക്കു പകരം പാമ്പാണ്. ഭാര്യമാരായ സിദ്ധിയെയും ബുദ്ധിയെയും ഗണപതിയുടെ ഇരുവശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. 

 

ജീവിതത്തിൽ സന്തോഷവും ഭാഗ്യവും പ്രദാനം ചെയ്യുന്നവനാണ് ഈ സിദ്ധിരൂപനെന്ന് ഭക്തർ അടിയുറച്ച് വിശ്വസിക്കുന്നു. ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിരം സാന്നിധ്യമുള്ള ക്ഷേത്രമാണിത്. വിശേഷദിവസങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജീവിതത്തിലെ ഓരോ പുതിയ തുടക്കങ്ങളിലും വിനായകനെ കണ്ട് അനുഗ്രഹം തേടാനെത്തുന്നവരിൽ നാട്ടിൽ നിന്ന് മാത്രമല്ല വിദേശത്തുനിന്നും ആളുകളെത്താറുണ്ട്.  

 

ചെറിയ ക്ഷേത്രം പുനർനിർമിച്ചാണ് ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 1801 നവംബർ 19 ന് ആരംഭിച്ചതായി രേഖകളുണ്ട്.  ലക്ഷ്മൺ വിത്തു പാട്ടീൽ എന്ന കരാറുകാരനാണ് ഇത് ചെയ്തത്. ഇതിനായി ഒരു കർഷക സ്ത്രീയാണ് പണം നൽകിയതെന്ന് പറയപ്പെടുന്നു. കുട്ടികളില്ലാത്ത അവർ തന്നെപ്പോലെയുള്ള മറ്റ് സ്ത്രീകൾ ദു:ഖിക്കാൻ ഭഗവാൻ ഇടവരുത്തരുത് എന്ന പ്രാർഥനയോടെയാണ് ക്ഷേത്രനിർമാണത്തിനായി സഹായധനം നൽകിയതെന്നും അതിനാൽ സന്താനലാഭത്തിനും സിദ്ധിവിനായകനെ പ്രാർഥിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. 

 

Content Summary: Shree Siddhivinayak Temple: Why this Temple of Lord Ganesh in Mumbai so Special?  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com