ആഷാഢ നവരാത്രി ; ദേവിയെ വാരാഹി ഭാവത്തിൽ ഭജിക്കാം
Mail This Article
ആഷാഢ മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പതു ദിവസങ്ങളാണ് ആഷാഢ നവരാത്രിയായി ആഘോഷിക്കുന്നത്. ആഷാഢ ഗുപ്ത നവരാത്രി, ശാകംഭരീ നവരാത്രി, ഗായത്രീ നവരാത്രി എന്നും ഇത് അറിയപ്പെടുന്നു. ഉത്തരേന്ത്യയിലും തമിഴ്നാട്, കർണാടക എന്നിവടങ്ങളിലും ഇത് ആചരിക്കാറുണ്ട്.
ഐശ്വര്യപൂർണമായ ഭാവി കൈവരിക്കുന്നതിന് ഈ ദിവസങ്ങളിൽ വ്രതമെടുത്ത് ദേവീ ഭജനം നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. വാരാഹി ദേവിയുടെ ഉപാസകർക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം.
ദേവീ മാഹാത്മ്യത്തിൽ പ്രതിപാദിക്കുന്ന സപ്തമാതൃക്കളിൽ ഒരാളാണ് വാരാഹി. വാരാഹി ദേവിയെ ഭജിക്കുന്നതിനൊപ്പം ശ്രീലളിതാ സഹസ്രനാമത്തിന്റെ ദേവതമാരായ വശിന്യാദി വാഗ് ദേവതമാർ എന്നറിയപ്പെടുന്ന എട്ടു ദേവി മാരെയും സ്മരിക്കുന്നത് ആഷാഢ നവരാത്രിയുടെ പുണ്യം വർധിപ്പിക്കും .
വശിനി, കാമേശ്വരി, മോദിനി, വിമല, അരുണ, ജയിനി, സർവേശ്വരി, കൗളിനി എന്നീ എട്ടു ദേവിമാരാണ് ആദ്യമായി ശ്രീലളിതാ സഹസ്രനാമം ആദ്യമായി ഉച്ചരിച്ചത്. ഇവർ വാഗ്ദേവതമാർ എന്നറിയപ്പെടുന്നു.
ഈ വാഗ്ദേവിമാരാണ് സഹസ്രനാമ ഋഷികൾ. ശ്രീ ലളിതാംബക്കു ചുറ്റുമായി നിൽക്കുന്ന ഈ ദേവിമാരാണ് വാക് ദേവതകളെ നിർബന്ധമായും ഇക്കാലത്ത് സ്മരിച്ചു ഭജിക്കുക . ലളിതാ സഹസ്രനാമം ഈ ഒമ്പതു ദിവസവും ഭക്തിയോടെ പാരായണം ചെയ്യുക.
ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന ദേവീപൂജയ്ക്കൊപ്പം ഒൻപതുദിവസംകൊണ്ട് ദേവീഭാഗവതപാരായണം ചെയ്യന്നതും ശ്രവിക്കുന്നതും അതീവപുണ്യവും ഭക്തിമുക്തിപ്രദവുമാണെന്ന് ദേവീഭാഗവതത്തിൽത്തന്നെ നിർദ്ദേശിക്കുന്നുണ്ട്.
നവരാത്രിവിധാനേന സംപൂജ്യ ജഗദംബികാം,
നവാഹോഭിഃ പുരാണംച ദേവ്യാ ഭാഗവതം ശൃണു.
ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന ദേവീഭജനത്തിനൊപ്പം ഒൻപതുദിവസം കൊണ്ട് ദേവീഭാഗവതം ഒരാവർത്തി വായിച്ചുകേൾക്കുകയും വേണം എന്നാണ് ഇതനുസരിച്ചു മനസിലാക്കേണ്ടത്.
ഒന്നാം ദിവസം പ്രതിപദ തിഥി - ഘടസ്ഥാപനം, ശൈലപൂർത്തി പൂജ
രണ്ടാം ദിവസം ദ്വിതീയ തിഥി - ബ്രഹ്മചാരിണി പൂജ
മൂന്നാം ദിവസം തൃതീയ തിഥി - ചന്ദ്രഘണ്ട പൂജ
നാലാം ദിവസം ചതുർത്ഥി തിഥി - കൂഷ്മാണ്ഡ പൂജ
അഞ്ചാം ദിവസം പഞ്ചമി തിഥി - സ്കന്ദമാതാ പൂജ
ആറാം ദിവസം ഷഷ്ഠി തിഥി - കാത്യായനി പൂജ
ഏഴാം ദിവസം സപ്തമി തിഥി - കാളരാത്രി പൂജ
എട്ടാം ദിവസം അഷ്ടമി തിഥി - മഹാ ഗൗരി പൂജ
ഒൻപതാം ദിവസം നവമി തിഥി - സിദ്ധിദാത്രി പൂജ
പത്താം ദിവസം വിജയ ദശമി പൂജയായി ആചരിക്കുകയും നവരാത്രി ആഘോഷങ്ങൾ അവസാനിക്കുകയും ചെയ്യുന്നു. 2024 ജൂലൈ 06 ശനിയാഴ്ച മുതൽ 15 തിങ്കളാഴ്ച വരെയാണ് ഇത്തവണ ആഷാഢ നവരാത്രി.
ആഷാഢ നവരാത്രിയിൽ ജപിച്ചു തുടങ്ങാൻ ശ്രീ ദുർഗ്ഗാ കവചം
ശ്രീദുർഗാദേവികവചം
ഉമാദേവീ ശിരഃ പാതു ലലാടേ ശൂലധാരിണീ .ചക്ഷുഷീ ഖേചരീ പാതു കർണൗ ച ദ്വാരവാസിനീ
സുഗന്ധാ നാസികേ പാതു വദനം സർവസാധിനീ
ജിഹ്വാം ച ചണ്ഡികാദേവീ ഗ്രീവാം സൗഭദ്രികാ തഥാ
അശോകവാസിനീ ചേതോ ദ്വൗ ബാഹൂ വജ്രധാരിണീ .
കണ്ഠം പാതു മഹാവാണീ ജഗന്മാതാ സ്തനദ്വയം
ഹൃദയം ലലിതാദേവീ ഉദരം സിംഹവാഹിനീ
കടിം ഭഗവതീ ദേവീ ദ്വാവൂരൂ വിന്ധ്യവാസിനീ
മഹാബലാ ച ജംഘേ ദ്വേ പാദൗ ഭൂതലവാസിനീ .
ഏവം സ്ഥിതാഽസി ദേവി ത്വം ത്രൈലോക്യേ രക്ഷണാത്മികേ
രക്ഷ മാം സർവഗാത്രേഷു ദുർഗേ ദേവി നമോഽസ്തുതേ
ഇത്യേതത്കവചം ദേവി മഹാവിദ്യാ ഫലപ്രദ
യഃ പഠേത്പ്രാതരുത്ഥായ സ ഹി തീർഥഫലം ലഭേത്
യോ ന്യസേത് കവചം ദേഹേ തസ്യ വിഘ്നം ന ക്വചിത് .
ഭൂതപ്രേതപിശാചേഭ്യോ ഭയം തസ്യ ന വിദ്യതേ
ഇതി ശ്രീകുബ്ജികാതന്ത്രേ ദുർഗാകവചം സമ്പൂർണം