ADVERTISEMENT

ശ്രീരാമദർശനം ലഭിച്ച അഹല്യ ഭഗവാനെ സ്തുതിച്ചു പാടുകയാണ്. ശ്രീരാമദേവാ അങ്ങയുടെ ദർശനം ലഭിച്ചതിനാൽ ഞാനിന്നു കൃതാർഥയായി. ദേവന്റെ ചരണ കമലങ്ങളിലെ പൊടിയേറ്റ് ഞാൻ പരിശുദ്ധയായിത്തീർന്നു. ആനന്ദമയനായ അതിമായികനായ പൂർണ്ണനായ അങ്ങ് ന്യൂനാതിരേകനും അചലനും ആകുന്നു. 

നിത്യവും അങ്ങയെ അവ്യയമായി ഭജിക്കുന്ന ഞാനിനി മറ്റാരെയും ഭജിക്കേണ്ടതുമില്ലല്ലോ. കാമ രാഗാദികൾ തീർന്ന് ആനന്ദം കൈവരുവാൻ രാമദേവനെ ശരണം പ്രാപിക്കുക തന്നെ വഴി. ജഗത്തിന് ആശ്രയമായ അങ്ങ് തന്നെയാണീ ജഗത്തും. ഇപ്രകാരം അഹല്യ തന്റെ സ്തുതി തുടരുന്നു. ആലാപനം ലക്ഷ്‌മി എൽ വി. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ

തയാറാക്കിയത്: അനിൽ കൃഷ്ണ

English Summary:

Unveiling Day 7 of Ramayana Sangeetamritham: A Melodic Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com