രാമായണസംഗീതാമൃതം ഒൻപതാം ദിനം - നാരദരാഘവ സംവാദം
Mail This Article
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിന്റെ ആരംഭത്തിൽത്തന്നെയുള്ള പ്രധാനഭാഗമാണ് നാരദ രാഘവ സംവാദം. സീതാദേവിയോടൊപ്പം അന്തഃപുരത്തിൽ താംബൂല ചർവണം ചെയ്‌തമരുന്ന ശ്രീരാമദേവനു മുന്നിലേക്ക് നാരദ മഹർഷി എത്തിച്ചേരുന്നു. സീതാദേവിയും ശ്രീരാമദേവനും നാരദമഹർഷിയെ നമസ്കരിച്ചു സ്വീകരിക്കുന്നു.
പുണ്ഡരീകോത്ഭവപുത്രനായ നാരദമഹർഷിയുടെ ആഗമനം തന്റെ വംശത്തെയും രാജ്യത്തെയും ജന്മത്തെയും ധന്യമാക്കി എന്ന് ശ്രീരാമദേവൻ പറയുന്നു. ഒപ്പം നാരദ മഹർഷിയുടെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു. ഈ വേളയിൽ നാരദമുനി ശ്രീരാമനോട് നടത്തുന്ന സംഭാഷണവും ശ്രീരാമഭഗവാൻ നൽകുന്ന മറുപടിയുമാണ് നാരദരാഘവ സംവാദം. ആലാപനം രോഹിത് ആർ സുബ്രഹ്മണ്യൻ, സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ
തയാറാക്കിയത്: അനിൽ കൃഷ്ണ