ADVERTISEMENT

ഗണപതി ഹോമം എന്നത് ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചടങ്ങാണ്, ഏതൊരു സംരംഭവും തുടങ്ങുന്നതിന് മുന്‍പ്  ഭഗവാൻ്റെ അനുഗ്രഹം ലഭിക്കാനും വിജയം നേടാനും വേണ്ടിയാണ് ഇത് നടത്തുന്നത്. ഗണപതിയുടെ പ്രീതിയിലൂടെ ജീവിതത്തിലെ തടസ്സങ്ങൾ നീക്കാനും ഏറ്റെടുക്കുന്ന ഏത് ജോലിയും തടസ്സം കൂടാതെ നിറവേറ്റാനും കഴിയും.

കർക്കട മാസത്തിൽ കുടുംബത്തിൽ വച്ച് ഗണപതി ഹോമവും ഭഗവതി സേവയും നടത്തുക പണ്ടുമുതലേയുള്ള ഒരു ആചാരമാണ്. ചിങ്ങമാസം മുതലുള്ള പുതുവർഷം ശോഭനമായിരിക്കാനും തടസ്സങ്ങൾ ഇല്ലാതാവാനും ഐശ്വര്യം ഉണ്ടാകാനുമാണ് ഇത് അനുഷ്ഠിക്കുന്നത്.

വീട്ടിൽ വച്ച് നടത്താൻ സാധിക്കാത്തവർ ക്ഷേത്രങ്ങളിൽ വച്ചും ഇത് ചെയ്യാവുന്നതാണ്. സാധാരണ രീതിയിൽ ലഘുവായിട്ടുള്ള ഗണപതിഹോമമോ വിപുലമായ അഷ്ടദ്രവ്യ മഹാഗണപതി ഹോമമോ ഓരോ വ്യക്തികളുടെ കഴിവ് അനുസരിച്ച് നടത്താവുന്നതാണ്.

ദേവി ക്ഷേത്രങ്ങളിൽ സാധാരണയായി നടത്തുന്ന ഒരു പൂജയാണ് ഭഗവതിസേവ. കർക്കടമാസത്തിൽ സാധാരണ എല്ലാ ദിവസവും ഇത് നടത്താറുണ്ട്. ഗണപതി ഹോമവും ഭഗവതി സേവനവും ഒന്നിച്ചാണ് സാധാരണരീതിയിൽ നടത്തുക.

രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതിസേവയും വീട്ടിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ നടത്താം. ഭഗവതിസേവ ത്രികാല പൂജയായും നടത്താം.ദുർഗാ ദേവിയെ പ്രീതിപ്പെടുത്താൻ ആണ് ഭഗവതിസേവ നടത്തുന്നത്. നെഗറ്റീവ് എനർജി നീക്കം ചെയ്ത് അന്തരീക്ഷം പോസിറ്റീവായി മാറ്റാൻ ഇത് സഹായകരമാകുന്നതാണ്.

English Summary:

How Ganapathi Homam and Bhagavathy Seva Bring Prosperity in Karkidaka Month

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com